Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

നിരോധനാജ്ഞ ലംഘിച്ച് അനാവശ്യമായി ബൈക്കിൽ കറങ്ങിയവർക്കെതിരെ ചുമത്തിയത് രണ്ട് വർഷം തടവും 10000 രൂപ പിഴയുംവരുന്ന കേസുകൾ; ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതികൾ ഇനി വട്ടംകറങ്ങും; കോവിഡ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പണി കൊടുത്ത് പൊലീസ്കോവിഡ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പണി കൊടുത്ത് പൊലീസ്

നിരോധനാജ്ഞ ലംഘിച്ച് അനാവശ്യമായി ബൈക്കിൽ കറങ്ങിയവർക്കെതിരെ ചുമത്തിയത് രണ്ട് വർഷം തടവും 10000 രൂപ പിഴയുംവരുന്ന കേസുകൾ; ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതികൾ ഇനി വട്ടംകറങ്ങും; കോവിഡ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പണി കൊടുത്ത് പൊലീസ്കോവിഡ് കാലത്ത് അനാവശ്യമായി പുറത്തിറങ്ങുന്നവർക്ക് പണി കൊടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: നിരോധനാജ്ഞ ലംഘിച്ച് പുറത്തിറങ്ങി അനാവശ്യമായി ബൈക്കിൽ കറങ്ങിയവർെക്കതിരെ ചുമത്തിയത് രണ്ട് വർഷം തടവും 10000 രൂപ പിഴയുംവരുന്ന കേസുകൾ. ജാമ്യത്തിലിറങ്ങിയെങ്കിലും പ്രതികൾ ഇനി വട്ടംകറങ്ങും. കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ നിർദേശങ്ങൾക്ക് വിരുദ്ധമായി പുറത്തിറങ്ങിയ എട്ടുപേരെയാണ് ഇത്തരംകേസുകൾ ചുമത്തി കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ മുതൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ കർശനമായി വീണ്ടും നടപ്പാക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായാണ് കൂടുതൽ അറസ്റ്റ് നടന്നത്. സംസ്ഥാനത്ത് ജനങ്ങളും വാഹനങ്ങളും കൂടുതലായി നിരത്തിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതായി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഇക്കാര്യത്തിൽ കർശന നടപടി സ്വീകരിക്കുവാൻ താഴെ തട്ടിലേക്ക് നിർദ്ദേശം കൊടുത്തിരുന്നു.

ഇന്നലെ രാവിലെ മുതൽ ഉച്ചവരെ നടന്ന വാഹന പരിശോധനയിലാണ് അനാവശ്യമായി കറങ്ങി നടന്ന പാങ്, പള്ളിത്തൊടി, മൊയ്തീൻകുട്ടി 61, ചെറുകുളമ്പ്, പിച്ചാൻ, അബ്ദുൽ റഷീദ് 49, കാരാട്ടുപറമ്പ്, അരങ്ങനാത്ത്, മുഹമ്മദ് അമൽ 21, കൊളത്തൂർ സ്വദേശികളായ ആലിക്കാത്തൊടി അബ്ദുൽ റബീക് 29, ചേലക്കാപുറം അജിത് 20, കൂമുള്ളിക്കളം ലാൽപ്രസാദ് 27, കുരുവമ്പലം താഴത്തേതിൽ മുഹമ്മദ് സലീൽ 22, കൊളത്തൂർ പാലറ മുഹമ്മദ് ഷെരീഫ് 30, പുഴക്കാട്ടീരി പുലാപഴി നൗഷാദ് 37,പുഴക്കാട്ടിരി കരിമ്പനക്കൽ കുഞ്ഞിമൊയ്തീൻ 54, പുഴക്കാട്ടീരി കായാട്ട് അസീസ് 55 എന്നിവരെയാണ് കൊളത്തൂർ സിഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത്.

പ്രതികൾക്കെതിരെ രണ്ട് വർഷം തടവും 10000 രൂപ പിഴയും ചുമത്താവുന്ന കുറ്റങ്ങൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.പ്രതികള ജാമ്യത്തിൽ വിട്ടയച്ചു. അതേ സമയംപ്രതികളെ ജാമ്യത്തിൽ വിട്ടെങ്കിലും കേസുമായി ബന്ധപ്പെട്ടുള്ള നിയമ നൂലാമാലകളിൽ കുടങ്ങി ഇവർ ഇനി വട്ടംകറങ്ങും. കേസ് കോടതിയിലെത്തുന്നതും, ചോദ്യംചെയ്യലുകളുമായി ഇവർക്കിനി കേസിനുപിന്നാലെ ഓടേണ്ടിവരും. അനാവശ്യമായ യാതൊരു ആവശ്യവുമില്ലാത്ത വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാതെ വെറുതെ പുറത്തിറങ്ങുന്നവർക്കിത് ഒരുപാഠമാകണമെന്ന് പൊലീസ് പറഞ്ഞു.

സർക്കാരിന്റെ നിരോധനാജ്ഞ ലംഘിച്ച് മങ്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇരുപതോളം വാഹനങ്ങൾ ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്. ഇത്രയുംകേസുകളും ഇവിടെ രജിസ്റ്റർ ചെയ്തു. മങ്കട ഇൻസ്പെക്ടർ സി എൻ സുകുമാരൻ , സബ്ഇൻസ്പെക്ടർ പ്രദീപ്കുമാർ, അലവിക്കുട്ടി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബൈജു കുര്യാക്കോസ്, മുരളി കൃഷ്ണ ദാസ് സിവിൽ പൊലീസ് ഓഫീസർ ബാലകൃഷ്ണൻ, രജീഷ് എന്നിവരടങ്ങിയ സ്‌ക്വഡ് ആണ് വാഹനങ്ങൾ പിടിച്ചെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്
കൊറോണ നിയമലംഘനവുമായി കൊളത്തൂരിൽ 4 കേസുകളിലായിഏഴുപേർ കഴിഞ്ഞദിവസവും അറസ്റ്റിലായിരുന്നു..

കടകൾ തുറക്കുന്നതിൽ നിശ്ചിത സമയ പരിധി ലംഘിച്ചതിനും അനാവശ്യമായി കറങ്ങി നടന്ന കാര്യത്തിനുമാണ് അറസ്റ്റ്. വിവിധ കേസുകളിലായി കടുങ്ങാപുരം ചാരപ്പാട്ടുത്തൊടി മൊയ്തു 54, പാങ്ങ് ചന്ദനപറമ്പ് പൈങ്കണ്ണിത്തൊടി ബഷീർ 40, പാലച്ചോട് ചിരട്ടമല സ്വദേശികളായ പാലത്തിങ്കൽ ഷാഹുൽ ഹമീദ് 22, പറമ്പിൽപീടികയിൽ മുഹമ്മദ് ഫാസിൽ 20, പിലാത്തൊടി മുഹമ്മദ് ഷഹർജാൻ 19, മങ്കടകുഴിയിൽ മുഹമ്മദ് ഫജാസ് 19, കുരുവമ്പലം തോട്ടപ്പള്ളിയാലിൽ സതീഷ് 20 എന്നിവരെയാണ് കൊളത്തൂർ സിഐ പി.എം ഷമീർ അറസ്റ്റ് ചെയ്തത്.ഇവർക്കെതിരെ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് നിയമപ്രകാരവും കേരള പൊലീസ് നിയമ പ്രകാരവും മനപ്പൂർവ്വം പകർച്ചവ്യാധികൾ പടർത്തുന്നതിന് ഉദാസീനമായ പ്രവൃത്തി ചെയ്ത കുറ്റത്തിന് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും കേസെടുത്തതായി സിഐ പറഞ്ഞു.

കൊളത്തൂർ സ്റ്റേഷൻ പരിധിയിലെ ഗ്രാമങ്ങളിലെ ഉൾഭാഗങ്ങളിൽ തമ്പടിച്ച് കൂട്ടം കൂടിയിരിക്കുന്ന യുവാക്കളുടെ സംഘത്തിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും ഇങ്ങനെ പിടിക്കപ്പെടുന്നവരുടെ മൊബൈൽ ഫോണും വാഹനവും പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു.ഇതിനായി മാത്രം ഒരു പട്രോളിങ്ങ് സംഘത്തെ 24 മണിക്കൂറും വിന്യസിച്ചിട്ടുണ്ടെന്നും ഇത്തരം സംഘങ്ങളെ നിരീക്ഷിക്കുന്നതിനായി മഫ്ടിയിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഇൻസ്പെക്ടർ അറിയിച്ചു. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ചതിന് മലപ്പുറം ജില്ലയിൽ പൊലീസ് 90 കേസുകൾ കൂടി ഇന്നലെ രജിസ്റ്റർ ചെയ്തു.

വിവിധ സ്റ്റേഷനുകളിലായി 106 പേരെ ഇന്നലെ അറസ്റ്റു ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം അറിയിച്ചു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 10 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 462 ആയി. 624 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 87 വാഹനങ്ങളും പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP