Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

പരാതിക്കാരെ 'സർ/മാഡം' എന്ന് വിളിച്ചേ മതിയാവൂ;പൊതുജനങ്ങളും പൊലീസും തമ്മിലുള്ള അകൽച്ച കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഉത്തരവെന്നും വിശദീകരണം; കേരളാ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ

പരാതിക്കാരെ 'സർ/മാഡം' എന്ന് വിളിച്ചേ മതിയാവൂ;പൊതുജനങ്ങളും പൊലീസും തമ്മിലുള്ള അകൽച്ച കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഉത്തരവെന്നും വിശദീകരണം; കേരളാ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : പൊലീസുകാർ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ സർ അല്ലെങ്കിൽ മാഡം എന്നോ, മിസ്റ്റർ, മിസിസസ് എന്നോ നിർബന്ധമായും കൂട്ടിച്ചേർക്കണമെന്ന് നിർദേശിച്ച് മൂന്നു വർഷം മുൻപ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ഇറക്കിയ ഉത്തരവ് നടപ്പാക്കാത്തതിനെതിരെ കമ്മിഷൻ അധ്യക്ഷൻ പി. മോഹനദാസിന്റെ വിമർശനം. പൊതുജനങ്ങളും പൊലീസും തമ്മിലുള്ള അകൽച്ച കുറയ്ക്കുന്നതിന്റെ ഭാഗമായി കമമിഷൻ പുറപ്പെടുവിച്ച ഉത്തരവ് പൊലീസ് നടപ്പാക്കാത്തത് തെറ്റാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

ഉത്തരവ് നടപ്പാക്കാൻ പൊലീസ് മേധാവി ബാധ്യസ്ഥനാണെന്നും ഇത് നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉത്തരവ് റദ്ദ് ചെയ്യാനുള്ള അനുമതി തേടി ഹൈക്കോടതി റിട്ട് ഫയൽ ചെയ്യുകയാണ് വേണ്ടതെന്നും അല്ലാതെ ഉത്തരവ് നടപ്പാക്കാതിരിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പൊലീസ് ആക്ട് 2011 ലെ അഞ്ചാം അധ്യായത്തിൽ പൊലീസിന്റെ കടമകളെ കുറിച്ച് വ്യക്തമായി പ്രതിബാധിക്കുന്നുണ്ട്. ഇതൊന്നും പാലിക്കാത്ത പക്ഷം ജനമൈത്രി പൊലീസ് എന്ന ലക്ഷ്യം നേടാനാകില്ലെന്നും ജനങ്ങൾ പൊലീസിനെ ശത്രുവായി കാണുന്ന സ്ഥിതിവിശേഷം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലീസ് സേനയ്ക്ക് ഇതുസംബന്ധിച്ച എന്തെങ്കിലും നിർദേശങ്ങൾ പൊലീസ് മേധാവി ഔദ്യോഗികമായി നൽകിയിട്ടുണ്ടോ, അത് പൊതുജനങ്ങളെ അറിയിക്കുന്ന തരത്തിൽ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്നീക്കാര്യങ്ങൾ അന്വേഷിച്ച് പരാതിക്കാരൻ നൽകിയ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ വിമർശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP