Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല; സ്ത്രീകളുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ രേഖപ്പെടുത്തണം: പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഡിജിപി

പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല; സ്ത്രീകളുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ രേഖപ്പെടുത്തണം: പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി ഡിജിപി

സ്വന്തം ലേഖകൻ

കൊല്ലം: പരാതിക്കാരോ സാക്ഷികളോ ആയ സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്താൻ പാടില്ലെന്ന ചട്ടം കർശനമായി പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിയമവിരുദ്ധമായി ഇങ്ങനെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ഡിജിപി പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.

സ്ത്രീകളെ മൊഴിയെടുക്കാനും മറ്റും പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഡി.ജി.പി പുതിയ ഉത്തരവ് ഇട്ടിരിക്കുന്നത്. സ്ത്രീകളുടെ മൊഴി വനിതാ പൊലീസ് ഉദ്യോഗസ്ഥ തന്നെ് രേഖപ്പെടുത്തണം. അവർക്ക് നിയമസഹായവും ആരോഗ്യസംരക്ഷണ പ്രവർത്തകന്റെയോ വനിതാ സംഘടനയുടെയോ സഹായവും ലഭ്യമാക്കണം.

ക്രിമിനൽ നടപടിച്ചട്ടങ്ങളനുസരിച്ച് കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സ്ത്രീകളടക്കം ഓരോ വ്യക്തിയും ബാധ്യസ്ഥരാണ്. എന്നാൽ, വ്യക്തികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ ശ്രദ്ധപുലർത്തണം. മാനസികമോ ശാരീരികമോ ആയ വൈകല്യമുള്ള സ്ത്രീകളാണെങ്കിൽ വ്യാഖ്യാതാവിന്റെയോ ഡോക്ടറുടെയോ സാന്നിധ്യത്തിലാവണം മൊഴിയെടുക്കേണ്ടത്.

സ്ത്രീകളെ സാക്ഷിയായി പൊലീസ് സ്റ്റേഷനിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ വിളിപ്പിക്കാൻ പാടില്ല. പരാതിക്കാരിയുടെ മൊഴി വീഡിയോ ആയോ ഓഡിയോ ആയോ രേഖപ്പെടുത്താം. മൊഴി രേഖപ്പെടുത്തിയതിൽ ഒപ്പിടാൻ പൊലീസ് ഉദ്യോഗസ്ഥർ സ്ത്രീകളോട് ആവശ്യപ്പെടരുത്. എല്ലാ പൊലീസ് സ്റ്റേഷൻ മേധാവികൾക്കും ഉത്തരവ് കൈമാറിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP