Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് 6 വർഷം തടവും 25000 രൂപ പിഴയും

പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; പ്രതിക്ക് 6 വർഷം തടവും 25000 രൂപ പിഴയും

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: ടെലിവിഷൻ പരിപാടി കാണാൻ പോയ അനുജത്തിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അയൽവാസിയായ പ്രതി സുധീഷിന് ആറ് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയുടെതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിച്ചു. പിഴ തുക കുട്ടിക്ക് നൽകണം.

2021 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അനുജത്തി സമീപത്തുള്ള പ്രതിയുടെ വീട്ടിൽ ടിവി കാണാൻ പോയപ്പോൾ പ്രതി വീടിനു മുന്നിൽ ഇരിക്കുകയായിരുന്നു. കുട്ടി തിരിച്ച് ഇറങ്ങിയപ്പോൾ പ്രതി കുട്ടിയെ കടന്ന് പിടിച്ചു. ഈ സംഭവം കുട്ടി പ്രതിയുടെ അമ്മയോട് പറഞ്ഞു. അമ്മ പ്രതിയെ പറഞ്ഞ് വിലക്കിയെങ്കിലും പ്രതി അസഭ്യം വിളിച്ചു.

അമ്മ ജോലിക്ക് ശേഷം വീട്ടിൽ എത്തിയപ്പോൾ കുട്ടി വിവരം പറഞ്ഞു. തുടർന്ന് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ് ലൈനാണ് പൂജപ്പുര പൊലീസിൽ വിവരം അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP