Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കാഞ്ഞങ്ങാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിൽ. കാഞ്ഞങ്ങാട് മാവുങ്കാൽ ആനന്ദാശ്രമത്തിന് സമീപത്തെ അനിൽ രാജിനെ(21)യാണ് അറസ്റ്റു ചെയ്തത്.

ഇക്കഴിഞ്ഞ 13നായിരുന്നു സംഭവം. കണ്ണൂർ മേലേ ചൊവ്വയിൽ പഠനത്തിനെത്തിയ 17കാരിയെയാണ് യുവാവ് പ്രലോഭിപ്പിച്ച് ബൈക്കിൽ തട്ടിക്കൊണ്ടു പോയി കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിൽ വച്ച് പീഡിപ്പിച്ചത്. വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.സംഭവം നടന്നത് കണ്ണൂരിൽ നിന്ന് ആയതിനാൽ കേസ് തുടരന്വേഷണത്തിനായി കണ്ണൂർ ടൗൺ പൊലീസിന് കൈമാറി. എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പേത്താണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP