Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകൻ അറസ്റ്റിൽ; പാട്ടത്തിൽ സജിയെ പിടികൂടിയത് ഓടിരക്ഷപ്പെടുന്നതിനിടെ; സ്ഥിരം ശല്യക്കാരനായ പ്രതിയുടെ പീഡനം ഒതുക്കി തീർത്തത് ചെറുപുഷ്പം സ്‌കൂൾ ഇടപെട്ടെന്ന് ആക്ഷേപം ; പ്രതി മുൻ സൈനികനെന്നും പൊലീസ്

സ്‌കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കായിക അദ്ധ്യാപകൻ അറസ്റ്റിൽ; പാട്ടത്തിൽ സജിയെ പിടികൂടിയത് ഓടിരക്ഷപ്പെടുന്നതിനിടെ; സ്ഥിരം ശല്യക്കാരനായ പ്രതിയുടെ പീഡനം ഒതുക്കി തീർത്തത് ചെറുപുഷ്പം സ്‌കൂൾ ഇടപെട്ടെന്ന് ആക്ഷേപം ; പ്രതി മുൻ സൈനികനെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ; ചന്ദനക്കാംപാറയിൽ സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കായികാദ്ധ്യാപകനെ പയ്യാവൂർ പൊലീസ് ഇന്ന് രാവിലെ എട്ടു മണിയോടെ വീട്ടിൽ നിന്ന് പിടികൂടി. ചന്ദനക്കംപാറ ചെറുപുഷ്പം ഹൈസ്‌കൂൾ കായികാദ്ധ്യാപകൻ പാട്ടത്തിൽ സജിയെ 46 ആണ് പയ്യാവൂർ എസ്‌ഐ രമേശനും സംഘവും ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ അതിസാഹസികമായി പിടികൂടിയത്. പ്രതി മുൻപ് ആർമിയിൽ സേവനം ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു.

പീഡനവിവരം പുറത്തായതോടെ പൊലീസ് അന്വോഷിക്കാൻ തുടങ്ങി എന്നറിഞ്ഞ പ്രതി നാട്ടിൽ നിന്നും മുങ്ങിയിരുന്നു. ഇന്ന് രാവിലെ കോട്ടയം ചന്ദനക്കാംപാറ റൂട്ടിലോടുന്ന ബസിൽ പുലർച്ചെ വീട്ടിലെത്തിയതായിരുന്നു പ്രതി. തുടർന്ന് വീട് വളഞ്ഞ പൊലീസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടയിൽ പിൻവാതിൽ വഴി കുതറി ഓടി രക്ഷപെടുകയായിരുന്നു പിന്നാലെ പ്രതിയെ പിന്തുടർന്ന പൊലീസ് സംഘം സമീപത്തുള്ള പ്രതിയുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് മൽപ്പിടുത്തത്തിലൂടെ പിടികൂടുകയായിരുന്നു.

ഈ അടുത്ത ദിവസങ്ങളിലാണ് വിദ്യാർത്ഥികൾ ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം പുറത്തറിയുന്നത്. തുടർന്ന് ചെറുപുഷ്പം സ്‌കൂൾ മാനേജ് മെന്റിന്റെ നേതൃത്വത്തിൽ സംഭവം ഒത്ത് തീർപ്പാക്കി ഒതുക്കി തീർക്കുകയായിരുന്നു. ഇതിന് മുൻപും പ്രതി ഇത്തരം കേസുകൾ ചെയ്തിട്ടുണ്ടെങ്കിലും എല്ലാം ഒത്തുതീർപ്പാക്കുകയായിരുന്നതിനാൽ പ്രതി ഇതുവരെയും പിടിക്കപ്പെട്ടിരുന്നില്ല.

നിരവധി കുട്ടികൾ പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ ചൈൽഡ് ലൈനിൽ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് പ്രൊട്ടക്ഷൻ ഫോഴ്‌സിന്റ നേതൃത്വത്തിൽ സബ് ജഡ്ജി ഉൾപ്പെടുന്ന ടീം ചന്ദനക്കാംപാറ ചെറുപുഷ്പം ഹൈസ്‌കൂളിൽ കുട്ടികൾക്കായി കൗൺസലിങ് നടത്തുകയായിരുന്നു.

ഈ കൗൺസലിംഗിലാണ് കുട്ടികൾ ഞെട്ടിക്കുന്ന വിവരങ്ങൾ ചൈൽഡ് ലൈൻ പ്രവർത്തകരുമായി പങ്കു വച്ചത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ സബ് ജഡ്ജി പ്രതിയെ പിടികൂടാൻ കർശന നിർദ്ദേശം നൽകുകയായിരുന്നു. പിടികൂടിയ പൊലീസ് സംഘത്തിൽ എസ്‌ഐ രമേശൻ, എഎസ്‌ഐമാരായ സുനിൽ, സത്യൻ സിവിൽ പൊലീസ് ഓഫീസർമാരായ രാധാകൃഷ്ണൻ, സജീഷ് ഡ്രൈവർ രമേശൻ തുടങ്ങിയവരടങ്ങുന്ന ടീമാണ് പ്രതിയെ കീഴ്‌പ്പെടുത്തിയത്.

കായികാദ്ധ്യാപകനിൽ നിന്നും നിരന്തരം ശാരീരിക പീഡനം നേരിടുന്നതായി കൗൺസിലിംഗിൽ എട്ടിലധികം വിദ്യാർത്ഥികൾ പരാതിപ്പെടുകയായിരുന്നു. സ്‌കൂൾ അധികൃതർക്ക് പുറമേ ജില്ലാ ലീഗൽ അഥോറിറ്റിയും ശിശുവനിതാ ക്ഷേമ ജില്ലാ വിഭാഗം അധികൃതരും ചേർന്ന് 200 ലധികം വിദ്യാർത്ഥികളെ കൗൺസിലിംഗിന് വിധേയമാക്കിയത്. ഇതിനിടയിലായിരുന്നു വിദ്യാർത്ഥിനികളുടെ പരാതി വന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP