Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: കോടതി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ പോക്‌സോ കേസ് പ്രതിയുടെ ശ്രമം. സാരമായി പരുക്കേറ്റ ആലിക്കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: കോടതി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ പോക്‌സോ കേസ് പ്രതിയുടെ ശ്രമം. സാരമായി പരുക്കേറ്റ ആലിക്കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: ആറുവയസ്സുകാരിയെ പീഡിപ്പിച്ചകേസിൽ റിമാൻഡിൽ കഴിയുന്ന പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമം. സാരമായി പരുക്കേറ്റ പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പ്രായപൂർത്തിയാകാത്ത പിഞ്ചു ബാലികയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതി കോടതി കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാനുള്ള ശ്രമം പാളുകയായിരുന്നു. മലപ്പുറം എടവണ്ണ പെരക മണ്ണ കിഴക്കെ ചാത്തല്ലൂർ തച്ചറമ്മൽ ആലിക്കുട്ടി (56) ആണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്നര മണിയോടെയാണ് സംഭവം.

ആറുവയസ്സുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുകയാണ് പ്രതി. 2020 മാർച്ച് മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പ്രതിക്കെതിരെ സമാനമായ രണ്ട് പരാതികൾ കൂടി വന്നതോടെ കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ ആവശ്യപ്പെടുന്നതിനായി കോടതിയിൽ ഹാജരാക്കിയതായിരുന്നു. മൂന്നു നിലകളുള്ള കോടതി കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് താഴെയുള്ള ഓടിട്ട കെട്ടിടത്തിനു മുകളിലേക്ക് ചാടുകയായിരുന്നു. സാരമായി പരിക്കേറ്റ പ്രതിയെ പൊലീസ് പിടികൂടി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP