Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചത് മദ്യം നൽകി മയക്കിയ ശേഷം; പീഡന ദൃശ്യങ്ങൾ പകർത്തിയത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ; നാല് വർഷമായി ഒളിവിലായിരുന്ന ഷാജിയെ അറസ്റ്റ് ചെയ്ത് പൊലീസ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി പീഡിപ്പിച്ചത് മദ്യം നൽകി മയക്കിയ ശേഷം; പീഡന ദൃശ്യങ്ങൾ പകർത്തിയത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭയപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ; നാല് വർഷമായി ഒളിവിലായിരുന്ന ഷാജിയെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിലായത് നാല് വർഷങ്ങൾക്ക് ശേഷം. മണ്ണാർക്കാട് കാരക്കുറിശ്ശി സ്വദേശി ഷാജിയാണ് പോക്‌സോ കേസിൽ അറസ്റ്റിലായത്. പതിനഞ്ചുകാരിയായ പെൺകുട്ടിയെ ഷാജി പീഡനത്തിനിരയാക്കുന്നത് 2014 ജനുവരിയിലാണ്.

പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി മദ്യം നൽകിയായിരുന്നു പീഡനം. പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ ഷാജി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപെടുത്തി പല തവണകളായി പെൺകുട്ടിയെ ലോഡ്ജുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചു.

പെൺകുട്ടി വിവരമറിയിച്ചതിനെ തുടർന്ന് പാലക്കാട് ചൈൽഡ് ലൈൻ ഇടപെട്ടതോടെയാണ് പീഡന വിവരം വീട്ടുകാർ അറിഞ്ഞത്. പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ഷാജി മുങ്ങി. പിന്നീട് കേസ് റദ്ദാക്കണമെന്നാവശ്യപെട്ട് ഹൈക്കോടതിയേയും പ്രതി സമീപിച്ചു. അപേക്ഷ കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതിയെ പാലക്കാട് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP