Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷൻ അദ്ധ്യാപകനായ 51കാരന് 30 വർഷം തടവും രണ്ടു ലക്ഷരൂപ പിഴയും ശിക്ഷ

പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷൻ അദ്ധ്യാപകനായ 51കാരന് 30 വർഷം തടവും രണ്ടു ലക്ഷരൂപ പിഴയും ശിക്ഷ

സ്വന്തം ലേഖകൻ

പാലക്കാട്: പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ട്യൂഷൻ അദ്ധ്യാപകന് 30 വർഷം കഠിന തടവും രണ്ട് ലക്ഷംരൂപ പിഴയും ശിക്ഷ. പാലക്കാട് കോട്ടോപ്പാടം ഭീമനാട് എലമ്പുലാവിൽ വീട്ടിൽ അബ്ബാസിനെയാണ് (51) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴ ഒടുക്കുന്ന തുക ഇരക്ക് നൽകാനും കോടതി വിധിച്ചു.

2021ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ട്യൂഷൻ അദ്ധ്യാപകനായ അബ്ബാസ് തന്റെ വീട്ടിലും ട്യൂഷൻ ക്ലാസിലും കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അബ്ബാസിനെതിരെ നേരത്തെയും സമാനമായ പരാതികൾ ലഭിച്ചെങ്കിലും അതെല്ലാം ഒത്തുതീർപ്പാക്കിയെന്ന് ആരോപണം ഉണ്ടായിരുന്നു.

നാട്ടുകൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായ സിജോ വർഗീസാണ് ഇപ്പോൾ ഇദ്ദേഹത്തെ ശിക്ഷിച്ച കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസീക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP