Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

15 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ്: പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും

15 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ്: പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 15 വയസ്സുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും 50,000 രൂപ പിഴയും. തൃപ്പൂണിത്തറ തെക്കുംഭാഗം ചൂരക്കാട്ട് ഉത്രം വീട്ടിൽ ഹരിദാസിനെയാണ് (54) എറണാകുളം പ്രിൻസിപ്പൽ പോക്‌സോ കോടതി ജഡ്ജി കെ.സോമൻ ശിക്ഷിച്ചത്. 2019 ജനുവരിയിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനിന്ന കുട്ടിയെ അതുവഴി വന്ന പ്രതി സ്‌കൂളിലാക്കാമെന്ന് പറഞ്ഞു നിർബന്ധിച്ച് തന്റെ ബൈക്കിൽ കയറ്റുകയും തുടർന്ന് ബൈക്കിൽ വച്ച് പീഡിപ്പിക്കുകയും, പിന്നീട് വിജനമായ സ്ഥലത്ത് എത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ശ്രമിക്കുന്നതിനിടെ കുട്ടി ഒച്ചവച്ചതിനാൽ തിരികെ കുട്ടിയെ ബസ്റ്റോപ്പിൽ എത്തിച്ച് പ്രതി കടന്നുകളയുകയായിരുന്നു. സംഭവത്തെത്തുടർന്ന് ഭയന്നുപോയ കുട്ടി കാര്യങ്ങൾ വീട്ടിൽ അറിയിച്ചതോടെയാണ് കേസായത്.

തുടർന്ന് പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിമ പ്രകാരവും, പോക്‌സോ നിയമപ്രകാരവും പ്രതി കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത് . പിഴത്തുക ഇരയായ കുട്ടിക്ക് നൽകുവാനും കോടതി നിർദേശിച്ചു. കുട്ടിയെ സഹായിക്കുന്നു എന്ന വ്യാജേന തട്ടിക്കൊണ്ട് പോയി ലൈംഗികമായി ഉപദ്രവിച്ചത് ഗൗരവത്തോടെയാണ് കോടതി കണ്ടത്.

മരട് എസ് ഐ ആയിരുന്ന ബൈജു പി ബാബുവാണ് പ്രതിക്കെതിരെ കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പ്രോസിക്യൂട്ടർ പി . എ . ബിന്ദു , അഡ്വ. സരുൺ മാങ്കറ തുടങ്ങിയവർ ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP