Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസ്; മാതാവിന്റെ രണ്ടാം ഭർത്താവ് റിമാന്റിൽ; സൗദിയിലും നാട്ടിലും വച്ച് മാതാവിനെ പൂട്ടിയിട്ട ശേഷം കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസ്; മാതാവിന്റെ രണ്ടാം ഭർത്താവ് റിമാന്റിൽ; സൗദിയിലും നാട്ടിലും വച്ച് മാതാവിനെ പൂട്ടിയിട്ട ശേഷം കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. കുട്ടിയുടെ മാതാവിന്റെ രണ്ടാം ഭർത്താവാണ് പ്രതി. കുട്ടിയും മാതാവും പ്രതിയോടൊപ്പം സൗദി അറേബ്യയിലേക്ക് പോകുകയായിരുന്നു. ഇവിടെവെച്ച് മാതാവിനെ ഒരു മുറിയിൽ പൂട്ടിയിട്ട ശേഷം കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

2016 ജൂൺ മൂന്നിനാണ് സംഭവം. 2012 മാർച്ച് 18ന് പൊന്ന്യാംകുർശിയിലുള്ള വീട്ടിൽ വെച്ചും കുട്ടിയെ പ്രതി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. 2019 ഓഗസ്റ്റ് 19നാണ് കുട്ടിയും മാതാവും പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. എന്നാൽ പ്രതി വിദേശത്തായതിനാൽ അറസ്റ്റ് ചെയ്യാനായിരുന്നില്ല. തുടർന്ന് പൊലീസ് ലുക്ക് ഔട് നോട്ടീസ് പുറപ്പെടുവിച്ചു. കുട്ടിയുടെ മാതാവിന്റെ അപേക്ഷ പ്രകാരം ജില്ലാ പൊലീസ് മേധാവി കേസന്വേഷണ ചുമതല കരുവാരക്കുണ്ട് എസ് ഐ സികെ നാസറിന് നൽകിയിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ച മുംബൈ വിമാനത്താവളത്തിലെത്തിയ പ്രതിയെ എയർപ്പോർട്ട് അധികൃതർ തടഞ്ഞുവെക്കുകയും അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയുമായിരുന്നു. മുംബൈയിലെത്തി കസ്റ്റഡിയിലെടുത്ത പ്രതിയെ 25ന് അറസ്റ്റ് ചെയ്ത് ഇന്നലെ കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP