Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202120Monday

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: വിവരം പുറത്തു പറഞ്ഞാൽ തട്ടിക്കളയുമെന്ന് ഭീഷണി; കാർക്കളയിൽ വാർഡ് കൗൺസിലറുടെ ഇടപടലിലൂടെ പ്രതിയെ പിടികൂടി പൊലീസ്

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്: വിവരം പുറത്തു പറഞ്ഞാൽ തട്ടിക്കളയുമെന്ന് ഭീഷണി; കാർക്കളയിൽ വാർഡ് കൗൺസിലറുടെ ഇടപടലിലൂടെ പ്രതിയെ പിടികൂടി പൊലീസ്

ബുർഹാൻ തളങ്കര

കാർക്കള: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിനെ കാർക്കള ടൗൺ പൊലീസ് അറസ്റ്റ് ചെയ്യു. ഗുൽവാടി സ്വദേശിയായ ഇമ്രാൻ (24 )യാണ് അറസ്റ്റ് ചെയ്തത്. പ്രതി ഇമ്രാൻ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ലീഗൽ ഓഫീസർ പ്രഭാകർ ആചാര്യ പൊലീസിൽ പരാതി നൽകുകയായിരുന്നു. പോക്‌സോ നിയമപ്രകാരമാണ് ഇമ്രാനെതിരെ കേസെടുത്തത്. പൊലീസ് ഇൻസ്‌പെക്ടർ സമ്പത്ത് കുമാർ, സബ് ഇൻസ്‌പെക്ടർ മധു എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇരയായ പെൺകുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി. പെൺകുട്ടിയുടെ സ്വഭാവത്തിൽ അസ്വഭാവികത കണ്ട രക്ഷിതാക്കൾ വിവരം കുട്ടിയോട് ചോദിച്ചിരുന്നെങ്കിലും ഭയം കാരണം ഒന്നും പറഞ്ഞില്ല. തുടർന്ന് വാർഡ് കൗൺസിലർ അംബികയെ വിവരം അറിയിച്ചു. തന്നെ ബലമായി പീഡിപ്പിക്കുകയായിരുന്നുവെന്നും വിവരം പുറത്തു പറഞ്ഞാൽ അപകടപ്പെടുത്തുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും അംബികയോട് കുട്ടി വെളിപ്പെടുത്തി. തുടർന്ന് സംഭവം സാമുഹ്യ പ്രവർത്തകൻ യോഗീഷിനെ അറിയിക്കുകയും ചൈൽഡ് ലൈനിൽ വിവരം കൈമാറുകയുമായിരുന്നു .

ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് റൊണാൾഡ് ഫുർടാഡോയുടെ നിർദ്ദേശപ്രകാരം, കുട്ടിയെ കുടുംബത്തിനും പുനരധിവാസ സൗകര്യം ഏർപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP