Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസ്: അദ്ധ്യാപകന്റെ ജാമ്യാപേക്ഷ പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി

വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയ കേസ്: അദ്ധ്യാപകന്റെ ജാമ്യാപേക്ഷ പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ മഞ്ചേരി സ്‌പെഷ്യൽ സബ്ജയിലിൽ റിമാന്റിൽ കഴിയുന്ന അദ്ധ്യാപകന്റെ ജാമ്യാപേക്ഷ പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. കാരക്കുന്ന് പുളിയാറ്റക്കുന്ന് പുത്തൻപുരയ്ക്കൽ പന്നിക്കോടൻ പി എസ് അമൽ എന്ന ഉണ്ണിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. 2021 മാർച്ച് 15ന് ഉച്ചക്ക് 12.30ന് കാരക്കുന്ന് 34ലെ പരാതിക്കാരിയുടെ വീട്ടിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് മാർച്ച് 17ന് എടവണ്ണ പൊലീസ് ഇൻസ്‌പെക്ടർ പി സി സുനിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന രണ്ട് പ്രതികളുടെ ജാമ്യാപേക്ഷയും കഴിഞ്ഞ ദിവസം മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി വീണ്ടും തള്ളിയിരുന്നു. പാണ്ടിക്കാട് വള്ളുവങ്ങാട് ആര്യാടൻ സിദ്ദീഖ് (26), വള്ളുവങ്ങാട് സൗത്ത് ചക്കിപ്പറമ്പൻ അഫീഫ് എന്ന അഫി (27) എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ മാർച്ച് 22 ന് ഇവരുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. മൊബൈൽ ഫോണിലൂടെ വിളിച്ചു വരുത്തി പാണ്ടിക്കാട് അപ്പൂസ് തിയ്യേറ്ററിനടുത്തുള്ള വാട്ടർ ടാങ്കിനു സമീപം കൊണ്ടുപോയി ബലാൽ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP