Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

15കാരിയെ മൂന്നു വർഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് രണ്ടാനച്ഛൻ; ശല്യം സഹിക്കാനാവാതെ പെൺകുട്ടി അവസാനം നാടു വിട്ടു; പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

15കാരിയെ മൂന്നു വർഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച് രണ്ടാനച്ഛൻ; ശല്യം സഹിക്കാനാവാതെ പെൺകുട്ടി അവസാനം നാടു വിട്ടു; പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: 15കാരിയെ മൂന്നു വർഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ രണ്ടാനച്ഛന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ സ്‌പെഷ്യൽ കോടതി. പ്രതിയുടെ ശല്യം സഹിക്കാനാവാതെ അവസാനം നാടു വിട്ടുപോകേണ്ടിവരെ വന്ന പെൺകുട്ടിയുടെ പരാതിയിലാണ് കേസ്. പതിനഞ്ചുകാരിയെ മൂന്നു വർഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന രണ്ടാനച്ഛന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് തള്ളിയത്.

പ്രതിയുടെ ആദ്യ ഭാര്യയിലുള്ള മകളാണ് പരാതിക്കാരി. 2018 ജൂൺ മുതൽ 2021 ജനുവരി 18 വരെയുള്ള വിവിധ ദിവസങ്ങളിൽ മരുതക്കടവ് സ്വദേശിനിയായ ബാലികയെ രണ്ടാനച്ഛൻ പീഡനത്തിന് വിധേയയാക്കുകയായിരുന്നു. രണ്ടാന്ച്ഛന്റെ ശല്യം സഹിക്കാനാവാതെ പെൺകുട്ടി ജനുവരി 20ന് നാടു വിട്ടു. സംഭവത്തിൽ രണ്ടാനച്ഛന്റെ പരാതിയിൽ വഴിക്കടവ് പൊലീസ് കേസ്സെടുത്തിരുന്നു. ഇതിനിടെ കുട്ടിയെ തിരുവനന്തപുരത്ത് വെച്ച് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്താകുന്നത്. വഴിക്കടവ് സി ഐ കെ രാജീവ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അതേ സമയം എട്ടു വയസ്സുകാരിക്ക് മാനഹാനി വരുത്തിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന യുവാവിന്റെ ജാമ്യാപേക്ഷയും ഇന്നു മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി വീണ്ടും തള്ളി. പോത്തുകല്ല് മുണ്ടേരി കൊട്ടൻചീനി പള്ളിപ്പുറത്ത് കരീം (44)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ മാർച്ച് 29നും ഇയാളുടെ ജാമ്യാപേക്ഷ ഇതേകോടതി തള്ളിയിരുന്നു. 2020 നവംബർ 23ന് പകൽ മൂന്ന് മണിക്ക് പോത്തുകല്ല് മുണ്ടേരി പൊട്ടൻചീനിയിൽ പ്രതിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് തുണി തയ്ക്കാനെത്തിയതായിരുന്നു ബാലിക. പോത്തുകല്ല് എസ് ഐ കെ ശംഭുനാഥ് 2021 മാർച്ച് 11നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP