Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ച കേസ്: 41കാരനായ പ്രതി അഫ്സലിനെ റിമാൻഡ് ചെയ്ത് പോക്സോ കോടതി

വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പീഡിപ്പിച്ച കേസ്:  41കാരനായ പ്രതി അഫ്സലിനെ റിമാൻഡ് ചെയ്ത് പോക്സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടിൽ അതിക്രമിച്ചു കയറി 14കാരിയെ പല തവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ 41കാരനെ പോക്സോ കോടതി റിമാൻഡ് ചെയ്തു. മലപ്പുറം വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തപ്രതി വഴിക്കടവ് മണിമൂളി പാങ്ങിൽ അബ്ദുറഹിമാൻ എന്ന അഫ്‌സൽ (41)നെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി ടി.പി. സുരേഷ് ബാബു റിമാന്റ് ചെയ്തത്. 2020 ജൂൺ മുതൽ 2021 ജനുവരി പത്തു വരെയുള്ള വിവിധ ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം.

പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി കുറ്റകൃത്യം ചെയ്തത്. നിലമ്പൂർ ഗവൺമെന്റ് ആശുപത്രിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തി കേസ്സെടുത്തത്. ഫെബ്രുവരി 15ന് വഴിക്കടവ് പൊലീസ് ഇൻസ്‌പെക്ടർ കെ രാജീവ് കുമാർ അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കേരളാ പൊലീസിന്റെ ഓൺലൈൻ വീഡിയോ കോൺഫറസിങ് സംവിധാനമായ ക്രൈം ഡ്രൈവ് മുഖേനയാണ് കോടതിയിൽ ഹാജരാക്കിയത്.

അതേ സമയം അശ്ലീല വീഡിയോ കണിച്ചു നൽകി 12കാരിയെ പലതവണ ലൈംഗികമായി  പീഡിപ്പിച്ചകേസിൽ പ്രതി മലപ്പുറത്ത് അറസ്റ്റിലായിരുന്നു. പൊന്നാനിയിലെ 36കാരനായ പ്രതിക്കെതിരെ പരാതി നൽകിയത് പട്ടികജാതിക്കാരിയായ പെൺകുട്ടി നേരിട്ടായിരുന്നു. പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പൊന്നാനി മാറഞ്ചേരി പുറങ്ങ് പനമ്പാട്ടിൽ സജിൽ (36)ന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളുകയും ചെയ്തിരുന്നു. 2018 ജൂൺ ഒന്നിനും 2020 ഒക്ടോബർ 29നുമിടയിൽ പലതവണ പീഡിപ്പിച്ചതായാണ് പരാതി. അശ്രീല വീഡിയോകൾ കാണിച്ചു നൽകിയതായും പരാതിയിലുണ്ട്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബാലിക ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പടപ്പ് പൊലീസ് കരിയമ്പറമ്പിൽ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP