Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറത്ത് പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്: സംഭവം പുറത്തറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച 50 വയസുകാരൻ പിടിയിൽ; മുട്ടിൽ അഹമ്മദ് കുട്ടിയെ പീഡിപ്പിച്ചത് തന്റെ ചായക്കടയിൽ വച്ച്

മലപ്പുറത്ത് പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്: സംഭവം പുറത്തറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച 50 വയസുകാരൻ പിടിയിൽ; മുട്ടിൽ അഹമ്മദ് കുട്ടിയെ പീഡിപ്പിച്ചത് തന്റെ ചായക്കടയിൽ വച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പറം വെളിയങ്കോട്വെച്ച് 11 വയസ്സുകാരനെ തന്റെ ചായക്കടയിലേക്ക് കുട്ടിയെ കൂട്ടി കൊണ്ട് പോയി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 50കാരൻ അറസ്റ്റിൽ. സംഭവം പുറത്തറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച മുട്ടിൽ മുഹമ്മദിനെ പൊലീസ് പിടികൂടിയത് വെളിയങ്കോട് അങ്ങാടിയിൽവെച്ച്. വെളിയങ്കോട് തണ്ണി തുറ സ്വദേശി മുട്ടിൽ മുഹമ്മദ് (50) ആണ് പിടിയിലായത്.

പാലപ്പെട്ടി അജ്മീർ നഗറിൽ ഉള്ള തന്റെ ചായക്കടയിലേക്ക് കുട്ടിയെ കൂട്ടി കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് പരാതി.സംഭവം പുറത്ത് അറിഞ്ഞതോടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെളിയങ്കോട് അങ്ങാടിയിൽ വെച്ച് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി.

അതേ സമയം 17വയസ്സുകാരനെ ആദ്യം പ്രതിയുടെ വീട്ടിലെ കിടപ്പുമുറിയിൽവെച്ച് പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുകയും പിന്നീട് പുഴക്കരയിൽവെച്ചും വാഹനത്തിൽവെച്ചും പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ രണ്ടുമാസത്തിനിടയിൽ രണ്ടാംതവണയും പോക്‌സോ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

പതിനേഴുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന മേലാറ്റൂർ ഉച്ചാരക്കടവ് കോൽത്തൊടിക മുഹമ്മദ് നൗഫൽ (27)ന്റെ ജാമ്യാപേക്ഷയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി വീണ്ടും തള്ളിയത്. ഇക്കഴിഞ്ഞ ഡിസംബർ 19നും ഇയാളുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. 2020 ഒക്ടോബർ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. പ്രതിയുടെ വീട്ടിലെ കിടപ്പുമുറി, ഉച്ചാരക്കടവ് വെള്ളിയാർ പുഴയുടെ കര, വാഹനം എന്നിവിടങ്ങളിൽ വച്ചായിരുന്നു പീഡനം. നവംബർ 16ന് മേലാറ്റൂർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) പ്രതിയെ റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP