Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി 12 വയസ്സുകാരിയെ പീഡിപ്പിച്ചത് 68 കാരൻ; ഒത്താശ ചെയ്തത് പെൺകുട്ടിയുടെ മുത്തശ്ശിയും; മലപ്പുറം ചങ്ങരംകുളത്തെ സംഭവത്തിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി 12 വയസ്സുകാരിയെ പീഡിപ്പിച്ചത് 68 കാരൻ; ഒത്താശ ചെയ്തത് പെൺകുട്ടിയുടെ  മുത്തശ്ശിയും; മലപ്പുറം ചങ്ങരംകുളത്തെ സംഭവത്തിൽ പ്രതിക്ക് ജാമ്യം നിഷേധിച്ച് പോക്സോ കോടതി

ജംഷാദ് മലപ്പുറം


മലപ്പുറം: 12വയസ്സുകാരിക്ക് ജ്യൂസിൽ മയക്കുമരുന്നു കലക്കിനൽകി പീഡിപ്പിച്ചത് മലപ്പുറം ചങ്ങരംകുളത്തെ 68വയസ്സുകാരൻ. കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിക്ക് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ജാമ്യം നിഷേധിച്ചു. മലപ്പുറം ചങ്ങരംകുളം ബസ് സ്റ്റാന്റ് പരിസരത്തെ കോട്ടെപ്പാട് കെ എ ശ്രീധരന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്.

ഇക്കഴിഞ്ഞ ഡിസംബറിലാണ് ബാലിക ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയത്. മൂന്നു മാസം മുമ്പ് ചങ്ങരംകുളം മാന്തടത്തു വച്ചാണ് സംഭവം. ഇതിന് ഒത്താശ ചെയ്തു നൽകിയ ബാലികയുടെ മുത്തശ്ശി കേസിലെ രണ്ടാം പ്രതിയാണ്.

ഡിസംബർ 27ന് ചങ്ങരംകുളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നൂ. അതേ സമയം മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനേഴുകാരിയെ വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന പ്രതിയുടെ ജാമ്യാപേക്ഷയും ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. നിലമ്പൂർ അകമ്പാടം ആഡ്യൻപാറ റോഡിൽ കൊടുവാലി സ്വാലിഹ് റാഷിദ് എന്ന സാലി (24)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2015 ഡിസംബറിലാണ് സംഭവം. ഇക്കഴിഞ്ഞ നവംബർ 21നാണ് പാണ്ടിക്കാട് പൊലീസ് കേസ്സെടുത്തത്. 24ന് പാണ്ടിക്കാട് തമ്പാനങ്ങാടിയിലെ വാടക ക്വാർട്ടേഴ്‌സിൽ വെച്ച് പ്രതിയെ അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP