Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

മലപ്പുറത്തെ 17കാരി പെൺകുട്ടിയുടെ ലൈംഗികമായി പീഡിപ്പിച്ചത് 19കാരൻ; കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

മലപ്പുറത്തെ 17കാരി പെൺകുട്ടിയുടെ ലൈംഗികമായി പീഡിപ്പിച്ചത് 19കാരൻ; കണ്ണൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറത്ത് ബാത്ത് റൂമിൽ വെച്ച് 17കാരിയെ ലൈംഗികമായി പീഡിപ്പിച്ച കണ്ണൂർ സ്വദേശിയായ 19കാരൻ റിമാൻഡിൽ. അടുപ്പത്തിലായിരുന്ന പതിനേഴുകാരിയെ ബലാൽസംഗം ചെയ്തുവെന്ന പരാതിയിലാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റു ചെയ്ത പ്രതിയെയാണ് ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്.

കണ്ണൂർ ഇരിക്കൂർ പെരുവലത്ത്പറമ്പ് ചൂലോട്ട് പുതിയപുരയിൽ ജാസർ (19)നെയാണ് ജഡ്ജി ടി പി സുരേഷ് ബാബു റിമാന്റ് ചെയ്തത്. 2020 ഫെബ്രുവരി 14നാണ് കേസിന്നാസ്പദമായ സംഭവം. പ്രതി യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. പിന്നീട് പലതവണ പെൺകുട്ടിയെ കാണാൻ പ്രതി എത്തിയിരുന്നതായും പറയുന്നു.

ഇതിനിടയിൽ പലതവണ പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതായാണ് വിവരം. അന്നേ ദിവസം രാത്രി 11.30ന് പെൺകുട്ടിയുടെ വീടിന്റെ പുറത്തുള്ള ബാത്ത് റൂമിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP