Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

17 കാരിയെ സൗഹൃദം നടിച്ച് വീട്ടിൽ കയറി പീഡിപ്പിച്ച കേസ്: അയൽവാസിയായ 20 കാരന് ജാമ്യമില്ല; കൊണ്ടാട്ടിക്കാരന് ജാമ്യം നിഷേധിച്ചത് മഞ്ചേരി പോക്‌സോ കോടതി

17 കാരിയെ സൗഹൃദം നടിച്ച് വീട്ടിൽ കയറി പീഡിപ്പിച്ച കേസ്: അയൽവാസിയായ 20 കാരന് ജാമ്യമില്ല; കൊണ്ടാട്ടിക്കാരന് ജാമ്യം നിഷേധിച്ചത് മഞ്ചേരി പോക്‌സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: 17 കാരിയുമായി സൗഹൃദം നടിച്ച് 20 കാരൻ പ്രതി പെൺകുട്ടിയുടെ വീട്ടിൽ കയറി പീഡിപ്പിച്ച കേസിൽ കോടതി ജാമ്യം നിഷേധിച്ചു. രണ്ട് തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകി. അറസ്റ്റിലായ കൊണ്ടോട്ടിക്കാരന്ന് ജാമ്യം നിഷേധിച്ചത് പോക്സോ കോടതിയാണ്. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം.

പതിനേഴുകാരിയെ സൗഹൃദം നടിച്ച് ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്. കൊണ്ടോട്ടിക്കാരന്റെജാമ്യാപേക്ഷയാണ് ജഡ്ജി കെ പി സുരേഷ് ബാബു തള്ളിയത്.

2020 മെയ് ഒമ്പതിന് അർദ്ധരാത്രിയാണ് സംഭവം. അയൽവാസിയായ പ്രതി പെൺകുട്ടിയുടെ വീട്ടിൽ കയറി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. 2020 ജനുവരി 26നും പ്രതി ഇത്തരത്തിൽ ബലാൽസംഗം ചെയ്തതായി ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് പെൺകുട്ടി കൊണ്ടോട്ടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സെപ്റ്റംബർ 27ന് അറസ്റ്റിലായ പ്രതി മഞ്ചേരി സ്‌പെഷ്യൽ സബ്ജയിലിൽ റിമാന്റിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP