Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

മദ്രസയിലേക്ക് കാറിൽ കൊണ്ടുപോകും വഴി അശ്ലീല ചിത്രങ്ങൾ കാട്ടി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയായ 28 കാരൻ സുഫൈൽ റിമാൻഡിൽ; പ്രതിക്കെതിരെ മറ്റൊരു സംഭവത്തിലും പോക്‌സോ കേസ്

മദ്രസയിലേക്ക് കാറിൽ കൊണ്ടുപോകും വഴി അശ്ലീല ചിത്രങ്ങൾ കാട്ടി പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതിയായ 28 കാരൻ സുഫൈൽ റിമാൻഡിൽ; പ്രതിക്കെതിരെ മറ്റൊരു സംഭവത്തിലും പോക്‌സോ കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: 15കാരിയും ബന്ധുവുമായ പെൺകുട്ടിയെ മദ്രസയിലേക്ക് കാറിൽ കൊണ്ടു പോകുംവഴി വാഹനം ആളൊഴിഞ്ഞ വഴിയിൽ നിർത്തി അശ്ലീല ചിത്രങ്ങൾ കാണിച്ച് പലതവണ പീഡിപ്പിച്ച ബന്ധുവിനെ മഞ്ചേരി പോക്‌സോ കോടതി റിമാൻഡ് ചെയ്തു. മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയുടെ ചുമതലയുള്ള അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്)യാണ് പ്രതി കാളികാവ് സുഫൈൽ (28)നെ നവംബർ ആറു വരെ റിമാന്റ് ചെയ്തത്.

2018 ഏപ്രിൽ മാസം മുതലാണ് പീഡനം. കുട്ടിയെ മദ്രസയിലേക്ക് കാറിൽ കൊണ്ടു പോകുന്ന പ്രതി വാഹനം ആളൊഴിഞ്ഞ വഴിയിൽ നിർത്തി അശ്ലീല ചിത്രങ്ങൾ കാണിച്ചു നൽകി പീഡനത്തിന് വിധേയയാക്കിയെന്നാണ് കേസ്. ഇക്കഴിഞ്ഞ 15ന് പെൺകുട്ടി മാതാവുമൊത്ത് കാളികാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സി ഐ പി ജ്യോതീന്ദ്രകുമാർ ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കാളികാവ് പൊലീസ് 2019ൽ ചാർജ്ജ് ചെയ്ത മറ്റൊരു പോക്‌സോ കേസിൽ വിചാരണ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതി 2020 മെയിൽ 11 കാരിയെ ഫോണിൽ വിളിച്ച് മാനഹാനി വരുത്തിയെന്ന കേസിലും പ്രതിയാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP