Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയ 14 കാരിയെ പീഡിപ്പിച്ച കേസ്: 68 കാരന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി; കേസ് പരിഗണിക്കുന്നത് മഞ്ചേരി പോക്‌സോ കോടതിയിൽ

കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങിയ 14 കാരിയെ പീഡിപ്പിച്ച കേസ്: 68 കാരന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി; കേസ് പരിഗണിക്കുന്നത് മഞ്ചേരി പോക്‌സോ കോടതിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന 14കാരിയായ പെൺകുട്ടിയെ ഇടവഴിയിൽ വെച്ച് പ്രതി തടഞ്ഞ് പീഡിപ്പിച്ച് മാനഹാനി വരുത്തിയ കേസിലെ 68കാരന്റെ ജാമ്യാപേക്ഷ വീണ്ടും തള്ളി പോക്സോ കോടതി. പതിനാലുകാരിയെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ റിമാന്റിൽ കഴിയുന്ന വയോധികന്റെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്.

കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറി ഓർഫനേജിന് സമീപം താമസിക്കുന്ന കാരോളി അബ്ദു (68)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്. ഇക്കഴിഞ്ഞ എട്ടിനും ഇയാളുടെ ജാമ്യാപേക്ഷ ഇതേ കോടതി തള്ളിയിരുന്നു. 2020 മെയ് 24ന് വൈകീട്ട് അഞ്ചര മണിക്കാണ് ദളിത് ബാലിക പീഡനത്തിനിരയായത്. കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പെരുന്നാളാഘോഷം കഴിഞ്ഞ് മടങ്ങുന്ന പെൺകുട്ടിയെ ഇടവഴിയിൽ വെച്ച് പ്രതി തടഞ്ഞ് വെച്ച് മാനഹാനി വരുത്തിയെന്നാണ് കേസ്.

മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെ തുടർന്ന് മലപ്പുറം വനിതാസെല്ലാണ് കേസ്സെടുത്തത്. 2020 ഒക്ടോബർ ഏഴിന് അറസ്റ്റിലായ പ്രതിയെ കോടതി റിമാന്റ് ചെയ്യുകയായിരുന്നു. മലപ്പുറം ഡി വൈ എസ് പി പി സി ഹരിദാസാണ് കേസന്വേഷിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP