Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പീഡനം; മൊബൈലിൽ ചിത്രങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് വീണ്ടും പലവട്ടം; 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 26കാരന് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്‌സോ കോടതി

രാത്രി വീട്ടിൽ അതിക്രമിച്ച് കയറി പീഡനം; മൊബൈലിൽ ചിത്രങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് വീണ്ടും പലവട്ടം; 16 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 26കാരന് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്‌സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: 16 കാരിയെ പീഡിപ്പിച്ച കേസിൽ പോക്‌സ് കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചു. ആദ്യം നേരിട്ടും ഫോണിലൂടെയും പിന്തുടർന്ന പ്രതി വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവം മൊബൈലിൽ പകർത്തിയ പ്രതി ഫോട്ടോകൾ എല്ലാവർക്കും കാണിച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മൂന്ന് തവണ പീഡിപ്പിച്ചു.

ജാമ്യാപേക്ഷ ഇന്നാണ് മഞ്ചേരി പോക്്സോ കോടതി തള്ളിയത്. കേസിൽ റിമാന്റിൽ കഴിയുന്ന മലപ്പുറം വെളിയങ്കോട് തണ്ണിത്തുറ ചെറുമൊയ്തീന്റകത്ത് ആസിഫ് (26)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2019 ഓഗസ്റ്റ് മാസം മുതൽ നേരിട്ടും ഫോണിലൂടെയും പെൺകുട്ടിയെ പിന്തുടർന്ന പ്രതി 2020 ജനുവരി 11ന് രാത്രി രണ്ടു മണിക്ക് പരാതിക്കാരിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്തുവെന്നാണ് കേസ്.

2020 മാർച്ച് മാസം മുതൽ മൂന്ന് തവണ ഇതാവർത്തിച്ചതായും പരാതിയിൽ പറയുന്നു. പ്രതിയുടെ കൈവശമുള്ള പെൺകുട്ടിയുടെ ഫോട്ടോകൾ എല്ലാവർക്കും കാണിച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. സെപ്റ്റംബർ 24ന് പെൺകുട്ടിയുടെ മാതാവാണ് ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഫോട്ടോഗ്രാഫർ കൂടിയായ പ്രതിയെ 25ന് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP