Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒമ്പത് വയസുകാരിയെ അശ്ലീലചിത്രങ്ങൾ കാട്ടി പീഡിപ്പിച്ച കേസ്: 50 കാരന് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്‌സോ കോടതി

ഒമ്പത് വയസുകാരിയെ അശ്ലീലചിത്രങ്ങൾ കാട്ടി പീഡിപ്പിച്ച കേസ്: 50 കാരന് ജാമ്യം നിഷേധിച്ച് മഞ്ചേരി പോക്‌സോ കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ നാട്ടിലെ കടയിലേക്കു പോകുകയായിരുന്നു ഒമ്പതുവയസ്സുകാരിയെ പറഞ്ഞ് പറ്റിച്ച് വീട്ടിൽകൊണ്ടുപോയ ശേഷം അശ്ലീല ചിത്രങ്ങൾ മൊബൈൽ ഫോണിൽ കാണിച്ചുകൊടുക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയായ 50വയസ്സുകാരന് കോടതി ജാമ്യം നിഷേധിച്ചു.

ഒമ്പതു വയസ്സു പ്രായമുള്ള ബാലികയെ പീഡിപ്പിച്ചുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന അമ്പതു കാരനായ മലപ്പുറം വേങ്ങര കണ്ണമംഗലം പൂച്ചോലമാട് മേലേ മഠത്തിൽ ഉണ്ണീന്റെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്. കഴിഞ്ഞ ഓഗസ്റ്റ് മാസം 12നാണ് കേസിദാസ്പദമായ സംഭവം. കടയിലേക്ക് പോകുകയായിരുന്ന ബാലികയെ പ്രതി സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. മൊബൈൽ അശ്ലീല ചിത്രങ്ങൾ കാണിച്ചു നൽകിയതായും പരാതിയുണ്ട്.

അതേ സമയം പത്തുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയെന്ന മറ്റൊരുകേസിൽ ഒളിവിൽ കഴിയുന്ന പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയും ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളി. മൊറയൂർ വാലഞ്ചേരി ചക്കുംതൊടിക കെ സൈതലവി (47)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. 2020 ഏപ്രിൽ മാസത്തിലാണ് കേസിന്നാസ്പദമായ സംഭവം. കൊണ്ടോട്ടി പൊലീസാണ് കേസന്വേഷിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP