Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മലപ്പുറത്ത് 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ദർസ് ഉസ്താദ് അറസ്റ്റിൽ; കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇയാൾ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് പരാതി; സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യും

മലപ്പുറത്ത് 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ദർസ് ഉസ്താദ് അറസ്റ്റിൽ; കഴിഞ്ഞ വർഷം ഡിസംബർ മുതൽ ഇയാൾ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കിയെന്ന് പരാതി; സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യും

ജംഷാദ് മലപ്പുറം


മലപ്പുറം: മലപ്പുറത്ത് 16വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ദർസ് ഉസ്താദിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പയ്യനാട് സ്വദേശി പനിയത്തിൽ വീട്ടിൽ ആബിദ് കോയ തങ്ങ (29 )ളെയാണ് വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്.ഒ. എം കെ ഷാജി അറസ്റ്റ് ചെയ്തത്. എടയൂരിലെ ബൈജത്തുൽ ഉലൂം ദർസിലെ വിദ്യാർത്ഥിയെയാണ് ഇയാൾ പീഡനത്തിനിരയാക്കിയത്.

വിദ്യാർത്ഥി നൽകിയ പരാതിയിൽ കേസ്സെടുത്ത വളാഞ്ചേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2019 ഡിസംബർ മുതൽ ഇയാൾ കുട്ടിയെ നിരവധി തവണ പീഡനത്തിനിരയാക്കി എന്നാണ് പരാതി. സ്ഥാപനത്തിലെ മറ്റു കുട്ടികളെ കൂടി ചോദ്യം ചെയ്യുമെന്നും, കൂടുതൽ കുട്ടികൾ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും വളാഞ്ചേരി സ്റ്റേഷൻ എസ്.എച്ച്.ഒ. എം കെ ഷാജി പറഞ്ഞു.

സ്റ്റേഷൻ എസ്.എച്ച്.ഒ. എം കെ ഷാജി, എസ്. ഐ. മധുബാലകൃഷ്ണൻ, എഎസ്ഐ. ഇഖ്ബാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP