Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട 16 കാരനെ തന്റെ ലാബിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അറസ്റ്റിലായത് മലപ്പുറം വായ്പാറപ്പടിയിലെ 50വയസ്സുകാരനായ ലാബ് ഉടമ

ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട 16 കാരനെ തന്റെ ലാബിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; അറസ്റ്റിലായത് മലപ്പുറം വായ്പാറപ്പടിയിലെ 50വയസ്സുകാരനായ ലാബ് ഉടമ

ജംഷാദ് മലപ്പുറം

മലപ്പുറം: 16കാരനെ തന്റ ലാബിലേക്ക് വിളിച്ചു വരുത്തി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ കേസിലെ പ്രതിയെ പോക്സോകോടതി റിമാൻഡ് ചെയ്തു. ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട 16വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ അറസ്റ്റിലായ ലാബ് ഉടമയെ മഞ്ചേരിയിലെ മലപ്പുറം ജില്ലാ പോക്‌സോ സ്‌പെഷ്യൽ കോടതി ജഡ്ജി ടി പി സുരേഷ് ബാബുവാണ് റിമാൻഡ് ചെയ്തത്.

ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തുമണിയോടെയാണ് പ്രതി മഞ്ചേരി വായ്പാറപ്പടി ദേവി നഗറിൽ കോവിലകംകുണ്ട് വടക്കേതിൽ വിജയകുമാർ (50) പിടിയിലായത്. 2020 ആഗസ്റ്റിലാണ് കേസിന്നാസ്പദമായ സംഭവം. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട 16കാരനെ പ്രതി തന്റെ ലാബിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തുമണിയോടെ മഞ്ചേരി സിഐ സി അലവിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അതേ സമയം സമാനമായ രീതിയിൽ ഇടപെടലുകൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. കുട്ടിയുടെ മൊഴി വീണ്ടും പരിശോധിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP