Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കുട്ടികളുടെ അശ്ലീല വീഡിയോകളും, ഫോട്ടോകളും കണ്ടെന്ന കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്ക് മുൻകൂർജാമ്യമില്ല; മലപ്പുറത്ത് താമസിക്കുന്ന 32കാരനായ തിരുവനന്തപുരം സ്വദേശി സ്ഥിരമായി ഇത്തരം വീഡിയോകൾ കാണുന്നതായി പരാതി ലഭിച്ചത് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക്

കുട്ടികളുടെ അശ്ലീല വീഡിയോകളും, ഫോട്ടോകളും കണ്ടെന്ന കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്ക് മുൻകൂർജാമ്യമില്ല; മലപ്പുറത്ത് താമസിക്കുന്ന 32കാരനായ തിരുവനന്തപുരം സ്വദേശി സ്ഥിരമായി ഇത്തരം വീഡിയോകൾ കാണുന്നതായി പരാതി ലഭിച്ചത് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക്

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളുടെ അശ്ലീല വീഡിയോകളും, ഫോട്ടോകളും കാണുന്നത് പതിവാക്കിയ 32കാരന്റെ മുൻകൂർജാമ്യം തള്ളി പോക്സോ കോടതി. ചൈൽഡ് പോണോഗ്രാഫിക് വീഡിയോ ചിത്രങ്ങൾ കണ്ടുവെന്ന കേസിൽ ഒളിവിൽ കഴിയുന്ന യുവാവിന്റെ മുൻകൂർ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയണ് തള്ളിയത്. തിരുവനന്തപുരം വർക്കല കവലയൂർ അച്ചാലവീട്ടിൽ അരുൺ ചന്ദ്രൻ (32)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി ടി പി സുരേഷ് ബാബു തള്ളിയത്.

യുവാവ് പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും സ്ഥിരമായി കാണുന്നുവെന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവാവ് താമസിക്കുന്ന അരീക്കോട് ചെമ്രക്കാട്ടൂരിലെ വീട്ടിൽ അരീക്കോട് പൊലീസ് റെയ്ഡ് നടത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു.

ബന്തവസ്സിലെടുത്ത ഈ ഫോൺ തൃശൂർ ഫോറൻസിക് സയൻസ് ലാബിലേക്ക് അയക്കുകയും പരിശോധനയിൽ കുട്ടികളുടെ നിരവധി അശ്ലീല വീഡിയോകളും ഫോട്ടോകളും കണ്ടെടുക്കുകയും ചെയ്തിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ പൊലീസ് ഐ ടി ആക്ട് പ്രകാരം കേസ്സെടുത്തത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത കുറ്റകരമാണ്.
എന്നാൽ ഇത്തരത്തിലുള്ള നിരവധി ഗ്രൂപ്പുകളും വാട്സ്ആപ്പ് പോലുള്ള സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP