Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വാടക വീട്ടിലെ ഏഴുവയസ്സുകാരിയെ അയൽക്കാരൻ പീഡിപ്പിച്ചത് പലതവണ; പീഡനം അമ്മ ജോലിക്കുപോകുന്ന സമയത്ത്; വിവരം പുറത്തുവന്നത് പെൺകുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ കണ്ട മുറിവുകളിൽ സംശയം തോന്നിയപ്പോൾ; ചൈൽഡ് ലൈൻ വിവരം അറിയച്ചതോടെ അഗ്രവേറ്റഡ് കേസെടുത്ത് പൊലീസ്

വാടക വീട്ടിലെ ഏഴുവയസ്സുകാരിയെ അയൽക്കാരൻ പീഡിപ്പിച്ചത് പലതവണ; പീഡനം അമ്മ ജോലിക്കുപോകുന്ന സമയത്ത്; വിവരം പുറത്തുവന്നത് പെൺകുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ കണ്ട മുറിവുകളിൽ സംശയം തോന്നിയപ്പോൾ; ചൈൽഡ് ലൈൻ വിവരം അറിയച്ചതോടെ അഗ്രവേറ്റഡ് കേസെടുത്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം അങ്ങാടിപ്പുറത്ത് വാടക വീട്ടിലെ ഏഴൂവയസ്സുകാരിയെ അയൽക്കാരൻ പല തവണ പീഡിപ്പിച്ചതായി പരാതി. പീഡനം നടത്തിയത് മാതാവ് ജോലിക്കുപോകുന്ന സമയത്ത്. പീഡന വിവരം അറിഞ്ഞത് ഒരുദിവസം മാതാവ് പെൺകുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ രഹസ്യഭാഗങ്ങളിൽകണ്ട പാടുകൾ ചോദ്യംചെയ്തപ്പോൾ.

വാടക ക്വർട്ടേഴ്‌സിൽ താമസിക്കുന്ന നിർധന കുടുംബത്തിലെ ഏഴുവയസ്സുകാരിയായ പെൺകുട്ടിയെയാണ് നാട്ടുകാരൻ തന്നെയായ അയൽക്കാരൻ മാതാവില്ലാത്ത സമയത്ത് പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയത്. മാതാവ് ജോലികഴിഞ്ഞ കുളിപ്പിക്കുന്നതിനിടയിൽ പെൺകുട്ടിയുടെ രഹസ്യഭാഗങ്ങളിൽകണ്ട പാടുകളാണ് ആദ്യം സംശയം ജനിപ്പിച്ചത്. പീഡന വിവരം പുറത്തുപറയരുതെന്ന് അയൽക്കാരൻ ഭീഷണിപ്പെടുത്തിയതിനാൽ തന്നെ പെൺകുട്ടി ഭയന്നിരുന്നു.

രഹസ്യഭാഗത്തെ ചെറിയ മുറിവുകൾ കണ്ടതോടെ മാതാവ് പെൺകുട്ടിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് സംഭവത്തിന്റെ യാഥാർഥ്യം പുറത്തുവന്നത്. തുടർന്ന് ചൈൽഡ്‌ലൈൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പെൺകുട്ടിക്ക് കൗൺസിലിങ് നൽകുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. തുടർന്ന് കേസെടുക്കാൻ പെരിന്തൽമണ്ണ പൊലീസിനെ വിവരം അറിയിച്ചു. ക്രൂരമായ പീഡനങ്ങളാണ് ഓരോദിനങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 12വയസ്സിനു താഴേയുള്ള കേസുകൾ പോക്‌സോ കേസിനപ്പുറം അഗ്രവേറ്റഡ് കേസുകളായാണ് പൊലീസ് രജിസ്റ്റർചെയ്യുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP