Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രണയം നടിച്ച് 15 കാരിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയിൽ; നോർത്ത് പറവൂർ സ്വദേശി സഞ്ജയ് പെൺകുട്ടിയെ പീഡിപ്പിച്ചത് മദ്യവും മയക്കുമരുന്നും നൽകി മയക്കിയ ശേഷം; വിവരം പുറത്തുവന്നത് കൗൺസലിംഗിനിടെ

പ്രണയം നടിച്ച് 15 കാരിയെ പീഡിപ്പിച്ച കേസ്: പ്രതി പിടിയിൽ; നോർത്ത് പറവൂർ സ്വദേശി സഞ്ജയ് പെൺകുട്ടിയെ പീഡിപ്പിച്ചത് മദ്യവും മയക്കുമരുന്നും നൽകി മയക്കിയ ശേഷം; വിവരം പുറത്തുവന്നത് കൗൺസലിംഗിനിടെ

പ്രകാശ് ചന്ദ്രശേഖർ

പറവൂർ: 15 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവിനെ വടക്കേക്കര പൊലീസ് അറസ്റ്റുചെയ്തു. നോർത്ത് പറവൂർ വില്ലേജ് ചെറിയപല്ലംതുരുത്ത് കരയിൽ നെടിയാറ വീട്ടിൽ സഞ്ജയ് ആണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ഇയാൾ പ്രണയം നടിച്ച് വശീകരിച്ച് 2019-ലെ ക്രിസ്മസ് പരീക്ഷ നടക്കുന്ന സമയം കരിമ്പാടത്തുള്ള സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി നിർബന്ധിച്ച് മദ്യവും മയക്കുമരുന്നും നൽകി മയക്കികിടത്തി പീഡിപ്പിക്കുകയാണുണ്ടായത്.

സംഭവത്തിനുശേഷം മാനസിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയെ കൗൺസിലിംഗിനു കൊണ്ടുപോയപ്പോഴാണ് പീഡനവിവരം വീട്ടുകാരറിഞ്ഞത്. തുടർന്ന് വടക്കേക്കര പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ കാണിച്ച് വീട്ടുകാർ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. വടക്കേക്കര ഇൻസ്‌പെക്ടർ എം.കെ.മുരളി, സിവിൽ പൊലീസ് ഓഫീസർമാരായ ബിജു, മേരിദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP