Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202128Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛൻ നിരവധി തവണ പീഡിപ്പിച്ചു; വിവരം പുറത്തുപറഞ്ഞതിന് അമ്മയും അമ്മാവനും ക്രൂരമായി മർദ്ദിച്ചു; സംഭവം പീരുമേടിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛൻ നിരവധി തവണ പീഡിപ്പിച്ചു; വിവരം പുറത്തുപറഞ്ഞതിന് അമ്മയും അമ്മാവനും ക്രൂരമായി മർദ്ദിച്ചു; സംഭവം പീരുമേടിൽ

സ്വന്തം ലേഖകൻ

പീരുമേട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ച വിവരം പുറത്തുപറഞ്ഞതിനെ തുടർന്ന് അമ്മയും അമ്മയുടെ സഹോദരനും മർദിച്ചു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ പലതവണ തന്നെ പീഡിപ്പിച്ചെന്ന് പെൺകുട്ടി ആദ്യം അമ്മയെയാണ് അറിയിച്ചത്.

ഇതേതുടർന്ന് അമ്മ പെൺകുട്ടിയെ തല്ലുകയും സഹോദരനെ വിവരമറിയിക്കുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ഇയാളും പെൺകുട്ടിയെ മർദിച്ചു. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണ് മൂന്നുപേരെയും പിടികൂടിയത്. ഹൈറേഞ്ചിലെ സ്റ്റേഷനതിർത്തിയിലാണ് സംഭവം.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP