Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

ഒമ്പതുവയസ്സുകാരിയെ സ്‌കൂളിൽ വച്ച് പീഡിപ്പിച്ച കേസ്: അദ്ധ്യാപകൻ അറസ്റ്റിൽ; പ്രതി ബിജെപി നേതാവായ കണ്ണൂർ തൃപ്പങ്ങട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട്

ഒമ്പതുവയസ്സുകാരിയെ സ്‌കൂളിൽ വച്ച് പീഡിപ്പിച്ച കേസ്: അദ്ധ്യാപകൻ അറസ്റ്റിൽ; പ്രതി ബിജെപി നേതാവായ കണ്ണൂർ തൃപ്പങ്ങട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട്

ജാസിം മൊയ്ദീൻ

കണ്ണൂർ: കണ്ണൂർ പാനൂരിൽ ഒമ്പതു വയസ്സുള്ള പെൺകുട്ടിയെ സ്‌കൂളിൽ വെച്ച് പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കടവത്തൂർ സ്വദേശിയായ പത്മനാഭനെയാണ് പാനൂർ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. ബിജെപി തൃപ്പങ്ങട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയാണ് പിടിയിലായ പത്മനാഭൻ.

പെൺകുട്ടിയുടെ ബന്ധുക്കൾ ചൈൽഡ്ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിൽ. വിദ്യാർത്ഥിയെ സ്‌കൂളിൽ വെച്ച് പല തവണ പ്രതി പീഡിപ്പിക്കുകയായിരുന്നു എന്ന് ബന്ധുക്കൾ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നൽകിയ പരാതിയിൽ പറയുന്നു. പോക്സോ നിയമപ്രകാരമാണ് പത്മനാഭനെ അറസ്റ്റ് ചെയതത്. വിദ്യാർത്ഥിയിൽ നിന്നും ബന്ധുക്കളിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഇയാളെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി ജോലി ചെയ്തിരുന്ന സ്‌കൂളിലെ മാനേജ്മെന്റ് അറിയിച്ചു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP