Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

10 വയസുകാരിയെ 66 കാരൻ പീഡിപ്പിച്ചത് സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഡെക്കറേഷൻ സ്ഥാപനത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി; പോക്സോ കേസ് പ്രതിയായ ബാപ്പുവിന് മൂന്നു വർഷം തടവും പിഴയും വിധിച്ച് കോടതി

10 വയസുകാരിയെ 66 കാരൻ പീഡിപ്പിച്ചത് സ്വന്തം ഉടമസ്ഥതയിൽ ഉള്ള ഡെക്കറേഷൻ സ്ഥാപനത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി;  പോക്സോ കേസ് പ്രതിയായ ബാപ്പുവിന് മൂന്നു വർഷം തടവും പിഴയും വിധിച്ച് കോടതി

ജംഷാദ് മലപ്പുറം

മലപ്പുറം: 10വയസ്സുകാരി പെൺകുട്ടിയെ 66കാരൻ പീഡിപ്പിച്ചത് പ്രതിയുടെ ഉടമസ്ഥതയിലുള്ള ഡെക്കറേഷൻ സ്ഥാപനത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പോക്സോ കേസ് പ്രതിയായ ബാപ്പുവിന് മൂന്നു വർഷം തടവും പിഴയുംവിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ വയോധികനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് മൂന്നുവർഷത്തെ തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കോട്ടക്കൽ എടരിക്കോട് പുതുപ്പറമ്പ് ചോലക്കത്തൊടി കുഞ്ഞിമുഹമ്മദ് എന്ന ബാപ്പു (66)നെയാണ് ജഡ്ജി എ വി നാരായണൻ ശിക്ഷിച്ചത്. 2014 ജൂൺ 25ന് വൈകീട്ട് 5.30നാണ് കേസിന്നാസ്പദമായ സംഭവം.

പ്രതിയുടെ ഉടമസ്ഥതയിലുള്ള ഡെക്കറേഷൻ സ്ഥാപനത്തിനകത്തേക്ക് പത്തു വയസ്സുകാരിയായ പെൺകുട്ടിയെ വിളിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. 2015 മാർച്ച് 13ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടക്കൽ പൊലീസ് ജൂലൈ 20ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധിക തടവ് അനുഭവിക്കാനും പിഴയടക്കുകയാണെങ്കിൽ തുക ഇരക്ക് നൽകാനും കോടതി വിധിച്ചു. അതോടൊപ്പം പീഡനത്തിനിരയായ പെൺകുട്ടിക്ക് സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽ നിന്ന് നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് കോടതി ജില്ലാ ലീഗൽ സർവ്വീസസ് അഥോറിറ്റിക്ക് നിർദ്ദേശം നൽകി. കോട്ടക്കൽ എസ് ഐയായിരുന്ന കെ പി ബെന്നിയാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷനു വേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടർ ഐഷാ പി ജമാൽ ആറു സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. അഞ്ച് രേഖകളും ഹാജരാക്കി. പ്ലസ്ടു വിദ്യാർത്ഥിനിയായിരിക്കെ ആറു വർഷം മുമ്പ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ശേഷം കഴിഞ്ഞ ദിവസം ബൈക്കിൽ കയറാൻ ആവശ്യപ്പെട്ടത് നിരസിച്ചതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തതായി പട്ടികജാതിക്കാരിയായ 23കാരിയുടെ പരാതിൽ അറസ്റ്റിലായ യുവാവിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കെ തന്നെ ലൈംഗിക പീഡനത്തിന് ിവിധേയയാക്കിയെന്ന യുവതിയുടെ പരാതിയിൽ അറസ്റ്റിലായ യുവാവിനെയാണ് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി ഇന്ന് റിമാന്റ് ചെയ്തത്. മലപ്പുറം വാണിയമ്പലത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന നെച്ചിക്കാട്ടിൽ നിവാർ (43)നെയാണ് ജഡ്ജി എ വി നാരായണൻ റിമാന്റ് ചെയ്തത്. പട്ടികജാതി വിഭാഗത്തിൽപെട്ട 23കാരിയാണ് പ്രതി തന്നെ പായപൂർത്തിയാകുന്നതിന് മുമ്പ് പലതവണ പീഡിപ്പിച്ചതായി പരാതി നൽകിയത്.

2014ൽ വണ്ടൂരിൽ വച്ചാണ് കേസിന്നാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് വൈകീട്ട് നാലു മണിക്ക് എടവണ്ണ ജാമിയ കവാടത്തിനു സമീപം ബൈക്കിൽ കയറാൻ ആവശ്യപ്പെട്ട പ്രതി യുവതി നിരസിച്ചതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എടവണ്ണ പൊലീസാണ് കേസന്വേഷിക്കുന്നത്.പരാതിക്കാരിക്ക് നിലവിൽ പ്രായപൂർത്തിയായിട്ടുണ്ടെങ്കിലും യുവാവ് പീഡിപ്പിച്ച സമയത്ത് പ്രായപൂർത്തിയാകാത്തതിനാലാണ് പോക്‌സോ കേസെടുത്തിട്ടുള്ളത്. സംഭവത്തെ കുറിച്ചു എടവണ്ണ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP