Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

15കാരിയെ ബാങ്ക് മാനേജർ ലൈംഗികമായി പീഡിപ്പിച്ച കേസ്: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പാണ്ടിക്കാട് ശാഖാ മാനേജർ തൊക്കാടൻ മുഹമ്മദിന് ജാമ്യമില്ല: പ്രതി പീഡിപ്പിച്ചത് പെൺകുട്ടിയുടെ വീട്ടിൽവെച്ച്

15കാരിയെ ബാങ്ക് മാനേജർ ലൈംഗികമായി പീഡിപ്പിച്ച കേസ്: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പാണ്ടിക്കാട് ശാഖാ മാനേജർ തൊക്കാടൻ മുഹമ്മദിന് ജാമ്യമില്ല: പ്രതി പീഡിപ്പിച്ചത് പെൺകുട്ടിയുടെ വീട്ടിൽവെച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം:15കാരിയെ ബാങ്ക് മാനേജർ ലൈംഗികമായി പീഡിപ്പിച്ചത് പെൺകുട്ടിയുടെ വീട്ടിൽവെച്ച്. പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പാണ്ടിക്കാട് ശാഖാ മാനേജർ തൊക്കാടൻ മുഹമ്മദിനെ ജാമ്യമില്ല. പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ബാങ്ക് മാനേജറുടെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി തള്ളിയത്.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പാണ്ടിക്കാട് ശാഖാ മാനേജർ പന്തല്ലൂർ കടമ്പോട് തൊക്കാടൻ മുഹമ്മദ് (57)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണൻ തള്ളിയത്. 2019 ഏപ്രിൽ ആറിനാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് 2019 ഒക്ടോബർ 22ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേ സമയം വീട്ടുജോലിക്കാരിയെ ബലാൽസംഗം ചെയ്തെന്ന മറ്റൊരുകേസിൽ സിദ്ധനെ റിമാൻഡ് ചെയ്തിരുന്നു. തിരൂരങ്ങാടി തയ്യിലക്കടവ് ചേറക്കോട് താമസിക്കുന്ന പറമ്പിൽ ഉമ്മറി (53) നെയാണ് തിരൂരങ്ങാടി എസ്‌ഐ. നൗശാദ്ഇബ്രാഹീമും സംഘവും അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം യുവതി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാക്കെതിരെ കേസെടുത്തത്. വീട്ടിൽ ചികിത്സനടത്തി വരുകയായിരുന്ന ഇയാളുടെ അടുക്കൽ മകന്റെ ചികിത്സക്കെത്തിയതായിരുന്നു യുവതി. ഇതിനിടെ സ്ത്രീയുടെ ഫോൺ നമ്പർ വാങ്ങിയ ഇയാൾ നിരന്തരം ഫോൺ വിളിച്ചും മെസ്സേജ് അയക്കുകയും ചെയ്തിരുന്നുവത്രെ. തുടർന്ന് 8500 രൂപ മാസ ശമ്പളത്തിൽ ഇയാളുടെ വീട്ടിൽ സ്ത്രീക്ക് ജോലിയും നൽകി. ജോലിക്കിടെ ഇയാൾ സ്ത്രീയെ ബലാൽസംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ വസ്തു കൈവശപ്പെടുത്താൻ ശ്രമിക്കുന്നതായും പരാതിയിലുണ്ട്. സ്ത്രീ തനിക്കെതിരെ പരാതി നല്കുമെന്നറിഞ്ഞ ഇയാൾ കൊണ്ടോട്ടിലെ ഒരു ഖത്തീബിൽ നിന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിച്ചെടുക്കുകയും തന്റെ ഭാര്യയാണെന്നവകാശപ്പെട്ട് സ്ത്രീക്കെതിരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയതായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിനിടെയാണ് സ്ത്രീ ഇയാൾക്കെതിരെ പരാതി നൽകിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP