Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: വിവരം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ; കേസിൽ രണ്ടുപേരെ റിമാൻഡ് ചെയ്ത് പോക്‌സോ കോടതി; കുട്ടിയുടെ അച്ഛനും അമ്മയും പ്രതികൾ

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: വിവരം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ; കേസിൽ രണ്ടുപേരെ റിമാൻഡ് ചെയ്ത് പോക്‌സോ കോടതി; കുട്ടിയുടെ അച്ഛനും അമ്മയും പ്രതികൾ

ടി.പി.ഹബീബ്

കോഴിക്കോട്: കൗൺസിലിംഗിനിടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പീഡന വിവരം പുറത്ത് പറഞ്ഞു.ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്യേഷണത്തിൽ രണ്ട് പേരെ വളയം സിഐ.എ.വി.ജോൺ അറസ്റ്റ് ചെയ്തു.കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാന്റ് ചെയ്തു.

അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് കേസ്സുകൾ ഇതിനകം വളയം പൊലീസ് രജിസ്റ്റർ ചെയ്തു.വാണിമേൽ സ്വദേശി പറോള്ളതിൽ ശശി ,കുട്ടിയുടെ ബന്ധു തമിഴ് നാട് മാർത്താണ്ഡം സ്വദേശി ബിനു എന്നിവരെയാണ് വളയം സിഐ.എ.വി.ജോൺ അറസ്റ്റ് ചെയ്തത്. കൂടുതൽ സ്ഥലങ്ങളിൽ പീഡനം നടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. വാണിമേൽ പഞ്ചായത്തിൽ വാടകയ്ക്ക് താമസിക്കുന്ന താമസിക്കുന്ന കോട്ടയം സ്വദേശിയായ പത്തു വയസ്സുകാരിയുടെ പരാതിയിലാണ് അറസ്റ്റ്. കോട്ടയത്ത് നിന്നും വാണിമേലിൽ വാടകയ്ക്ക് താമസം തുടങ്ങിയ കുടുംബം ജൂൺ മാസം മുതൽ കുട്ടി സ്‌കൂളിൽ ചേർത്തിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവിക മനസ്സിലാക്കിയ അദ്ധ്യാപകർ കുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞു. പീഡനത്തെ കുറിച്ച് മനസ്സിലാക്കിയ അദ്ധ്യാപകർ വിവരം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടി വിശദമായി കാര്യങ്ങൾ മനസ്സിലാക്കി കുട്ടിയെ ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയമാക്കാൻ നിർദ്ദേശിച്ചു. പരിശോധയിൽ കുട്ടി ലൈംഗിക പീഡനത്തിനിരയായതായി തിരിച്ചറിഞ്ഞു.ചൈൽഡ് ലൈനിന്റെ പരാതിയിൽ വളയം പൊലീസ് പോക്സോ പ്രകാരമാണ് അഞ്ച് കേസെടുത്തത്.കുട്ടിയുടെ അച്ഛൻ, സഹോദരിയുടെ മകൻ ചമ്പാലൻ , ബന്ധുക്കളായ തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ ബിനു, ബിജു ,വാണിമേൽ പാറോള്ളതിൽ ശശി , പീഡനവിവരം മറച്ചുവെച്ചതിന് അമ്മ ഉൾപെടെയുള്ളവരെയും പ്രതിചേർത്താണ് പൊലീസ് കേസ്സ് എടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP