Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മുന്നര വയസ്സുള്ള കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദ ബന്ധത്തിലായിരുന്ന പ്രതി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ എടുത്തു കൊണ്ടു പോയി; പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം: പ്രതി പിടിയിൽ

മുന്നര വയസ്സുള്ള കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദ ബന്ധത്തിലായിരുന്ന പ്രതി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ എടുത്തു കൊണ്ടു പോയി; പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം: പ്രതി പിടിയിൽ

എം എസ് സനിൽ കുമാർ

കൊല്ലം: പിഞ്ചുകുഞ്ഞിനോട് ലൈംഗികാതിക്രമം നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ. തിരുമുല്ലാവാരം, ഓടപ്പുറം, ടി.സി.ആർ.എ 22, മുരളീധരന്റെ മകൻ രാഹുൽ (22) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. മുന്നര വയസ്സുള്ള കുട്ടിയുടെ വീട്ടുകാരുമായി സൗഹൃദ ബന്ധത്തിലായിരുന്ന പ്രതി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ എടുത്തു കൊണ്ടു പോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.

കുട്ടിയെ തിരികെ വീട്ടിൽ എത്തിച്ച ശേഷം കടന്ന് കളഞ്ഞ പ്രതിയെ പിന്നീട് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് വെസ്റ്റ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്. കുട്ടി വീട്ടുകാരോട് വിവരങ്ങൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സി.ഡബ്ലിയു.സിക്ക് പരാതി നൽകുകയും തുടർന്ന് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറുകയുമായിരുന്നു.

കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്‌ഐ വി. അനീഷ്, സി.പി.ഒ രമാഭായ്, ദീപുദാസ്, പ്രമോദ്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP