Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അച്ഛനേയും മകളേയും ശല്യം ചെയ്ത അഞ്ചു പേർ; ശരീരത്തിൽ മോശമായി സ്പർശിച്ചപ്പോൾ പൊലീസിനെ വിളിച്ചു; തൃശൂരിലെത്തും മുമ്പേ രക്ഷപ്പെട്ട് അക്രമികൾ; എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ എക്സ്പ്രസ് തീവണ്ടിയിലെ അതിക്രമത്തിൽ പോക്‌സോ കേസ്

അച്ഛനേയും മകളേയും ശല്യം ചെയ്ത അഞ്ചു പേർ; ശരീരത്തിൽ മോശമായി സ്പർശിച്ചപ്പോൾ പൊലീസിനെ വിളിച്ചു; തൃശൂരിലെത്തും മുമ്പേ രക്ഷപ്പെട്ട് അക്രമികൾ; എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ എക്സ്പ്രസ് തീവണ്ടിയിലെ അതിക്രമത്തിൽ പോക്‌സോ കേസ്

സ്വന്തം ലേഖകൻ

തൃശ്ശൂർ: തീവണ്ടിയിൽ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ എക്സ്പ്രസ് തീവണ്ടിയിലാണ് സംഭവം, അച്ഛനോടൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേയാണ് ആക്രമമുണ്ടായത്.

തീവണ്ടിയിൽ യാത്ര ചെയ്തിരുന്ന അഞ്ചംഗസംഘം പെൺകുട്ടിയുടെ ശരീരത്തിൽ മോശമായരീതിയിൽ സ്പർശിച്ചെന്നും ശല്യം ചെയ്തെന്നുമാണ് പരാതി. സംഭവത്തിൽ അഞ്ചുപേർക്കെതിരേ തൃശ്ശൂർ റെയിൽവേ പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. ഇവരെ പിടികൂടാനായിട്ടില്ല. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് റെയിൽവേ പൊലീസ് പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി 7.50-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട തീവണ്ടിയിലാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. തീവണ്ടി കളമശ്ശേരി റെയിൽവേ സ്റ്റേഷൻ പിന്നിട്ടതോടെ ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി. ഉപദ്രവം തുടർന്നതോടെ അച്ഛനും മകളും തൃശ്ശൂർ റെയിൽവേ പൊലീസിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു. എന്നാൽ പൊലീസ് സംഘം കാത്തിരുന്നെങ്കിലും ഇതിനുമുമ്പേ പ്രതികൾ തീവണ്ടിയിൽനിന്ന് ഇറങ്ങി രക്ഷപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP