Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പിഎൻബി തട്ടിപ്പിൽ ഒറ്റപ്പാലത്തുകാരൻ ശിവരാമൻ നായർ അറസ്റ്റിലായത് പിഎൻബിക്കു സമർപ്പിച്ച വിവിധ അപേക്ഷകളിൽ മെഹുൽ ചോക്‌സിയുടെ കമ്പനിക്കുവേണ്ടി ഒപ്പുവെച്ചതിന്; വ്യക്തിപരമായി അഴിമതി നടത്താത്ത താൻ വീടു വെച്ചതു പോലും ബാങ്ക് വായ്പ എടുത്തെന്ന് ശിവരാമൻ: മെഹുൽ ചോക്‌സിയുടെ 20 കമ്പനികളുടെ ഡയറക്ടറായ ശിവരാമന് വർഷങ്ങൾ അഴി എണ്ണേണ്ടി വന്നേക്കും

പിഎൻബി തട്ടിപ്പിൽ ഒറ്റപ്പാലത്തുകാരൻ ശിവരാമൻ നായർ അറസ്റ്റിലായത് പിഎൻബിക്കു സമർപ്പിച്ച വിവിധ അപേക്ഷകളിൽ മെഹുൽ ചോക്‌സിയുടെ കമ്പനിക്കുവേണ്ടി ഒപ്പുവെച്ചതിന്; വ്യക്തിപരമായി അഴിമതി നടത്താത്ത താൻ വീടു വെച്ചതു പോലും ബാങ്ക് വായ്പ എടുത്തെന്ന് ശിവരാമൻ: മെഹുൽ ചോക്‌സിയുടെ 20 കമ്പനികളുടെ ഡയറക്ടറായ ശിവരാമന് വർഷങ്ങൾ അഴി എണ്ണേണ്ടി വന്നേക്കും

മുംബൈ: മുംബൈക്കാരനായ നീരവ് മോദിയുടെ തട്ടിപ്പിൽ പെട്ടുപോയ മലയാളിയാണ് ശിവരാമൻ നായർ എന്ന ഒറ്റപ്പാലത്തുകാരൻ. കമ്പനിയുടെ ഉയർന്ന് പദവിയിലിരുന്നപ്പോൾ കമ്പനിക്കു വേണ്ടി പല രേഖകളിലും ഒപ്പു വെയ്‌ക്കേണ്ടി വന്നതാണ് ശിവരാമനെ കുടുക്കിയത്. വ്യക്തിപരമായി ഒരു അഴിമതി പോലും നടത്താത്ത ആളാണ് ഞാൻ. പക്ഷേ കമ്പനികാര്യത്തിൽ താൻ കുടുങ്ങി പോവുകയായിരുന്നെന്ന് നീരവ് മോദിയുടെ തട്ടിപ്പിൽ പിടിയിലായ ശിവരാമൻ പറയുന്നത്.

മുംബൈയിൽ സ്വന്തമായി ഒരു ഫ്‌ളാറ്റ് വാങ്ങിയതു പോലും ലോൺ എടുത്താണ്. അത്തരത്തിൽ ജോലി ചെയ്ത് സമ്പാദിച്ചു മാത്രം ജീവിച്ചയാളാണ് ഒടുവിൽ കമ്പനിയുടെ തട്ടിപ്പു കേസിൽ ജയിലിലായത്. താൻ കേസിൽ പെട്ടുപോയതാണെന്നും കമ്പനിക്കായി രേഖകളിൽ ഒപ്പുവച്ചതിന്റെ പേരിൽ ബലിയാടായതാണെന്നുമാണ് ശിവരാമൻ നായർ പറയുന്നത്.

കേസിൽ ഞായറാഴ്ച നാലു പേർ അറസ്റ്റിലായിരുന്നു. അതിൽ ഒരാൾ ശിവരാമൻ ആയിരുന്നു. നാലു പേരെയും കോടതി ഈ മാസം 17 വരെ സിബിഐ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നീരവ് മോദിയുടെ അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുൽ ചോക്‌സിയുടെ കീഴിലുള്ള ഗില്ലി ഇന്ത്യ ലിമിറ്റഡ് ഉൾപ്പെടെ 20 കമ്പനികളുടെ ഡയറക്ടറാണ് അനിയത്ത് ശിവരാമൻ നായർ.

അതുകൊണ്ട് തന്നെ ഇയാളെ വിശദമായ ചോദ്യം ചെയ്യൽ ആവശ്യമുണ്ടെന്നും സിബിഐ അഭിഭാഷകൻ കോടതിയെ അറിയിച്ചു. വിദേശത്തുനിന്നു ഹ്രസ്വകാല വായ്പയ്ക്കു ലെറ്റർ ഓഫ് അണ്ടർടേക്കിങ്, ലെറ്റർ ഓഫ് ക്രെഡിറ്റ് എന്നിവ അനുവദിക്കാൻ പിഎൻബിക്കു സമർപ്പിച്ച വിവിധ അപേക്ഷകളിൽ കമ്പനിക്കുവേണ്ടി ഒപ്പുവച്ചതു ശിവരാമൻ നായരാണ്.

നീരവ് മോദിയുടെ ഫയർ സ്റ്റാർ കമ്പനിയുടെ ഓപ്പറേഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ മനീഷ് ബൊസമാനിയ, ഫിനാൻസ് മാനേജർ മിതേൻ അനിൽ പാണ്ഡ്യ, ഓഡിറ്ററും സമ്പത്ത് ആൻഡ് മേത്ത എന്ന ചാർട്ടേഡ് അക്കൗണ്ടൻസി സ്ഥാപനത്തിന്റെ സഹ ഉടമസ്ഥനുമായ സഞ്ജയ് റാംബിയ എന്നിവരാണു റിമാൻഡ് ചെയ്യപ്പെട്ട മറ്റുള്ളവർ.

കേസിൽ നേരത്തെ അറസ്റ്റിലായ വിപുൽ അംബാനി ഉൾപ്പെടെ ആറു പേരെ 19 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവർക്കു ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാം. ഫയർ സ്റ്റാറിന്റെ ഫിനാൻസ് വിഭാഗം പ്രസിഡന്റായ വിപുൽ അംബാനി റിലയൻസ് ഇൻഡസ്ട്രീസ് സ്ഥാപക ചെയർമാൻ ധിരുഭായ് അംബാനിയുടെ അനുജന്റെ മകനാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP