Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്; സർക്കാരിന്റെ സ്വച്ഛ്ത ഹി സേവ പരിപാടിയിലേക്ക് മോഹൻലാലിനെ ക്ഷണിച്ച് പ്രധാനമന്ത്രി; ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചാണ് പ്രധാനമന്ത്രിയുടെ കത്ത്

മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്; സർക്കാരിന്റെ സ്വച്ഛ്ത ഹി സേവ പരിപാടിയിലേക്ക് മോഹൻലാലിനെ ക്ഷണിച്ച് പ്രധാനമന്ത്രി; ശുചീകരണ യജ്ഞത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചാണ് പ്രധാനമന്ത്രിയുടെ കത്ത്

മറുനാടൻ ഡസ്‌ക്

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ശുചിത്വ പ്രചാരണ പരിപാടികളിൽ പിന്തുണ തേടി മോഹൻലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. സ്വച്ഛഭാരത് പദ്ധതിയിൽ പങ്കാളിയാകുന്നതോടെ ദശലക്ഷക്കണക്കിനു പേരെ പദ്ധതിയിലേക്ക് ആകർഷിക്കാനുമാകും. അതിനാലാണ് മോഹൻലാലിനെ പദ്ധതിയിലേക്ക് ക്ഷണിക്കുന്നതെന്നും ഇതിനു വേണ്ടി അൽപസമയം ചെലവഴിക്കാൻ തയാറാകണമെന്നും മോദി കത്തിൽ ആവശ്യപ്പെടുന്നു.

കേരളത്തിലെ പ്രചരണത്തിനാണ് മോഹൻലാലിന്റെ പിന്തുണ തേടിയിരിക്കുന്നത്. ഉത്തർപ്രദേശിലെ ഇശ്വരി ഗഞ്ജ് ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാഷ്ട്രപതി റാം നാഥ് കോവിന്ദ് പദ്ധതി ഉദ്ഘാടനം ചെയ്തു.

മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന സ്വഛത അഥവാ ശുചീകരണം എന്ന വിഷയത്തിലാണ് ഞാൻ ഈ കത്തെഴുതുന്നത്. ശുചീകരണത്തോടുള്ള നമ്മുടെ സമീപനമാണ് സമൂഹത്തോടുള്ള നമ്മുടെ മനോഭാവത്തിൽ പ്രതിഫലിക്കുന്നതെന്ന് ബാപ്പു വിശ്വസിച്ചിരുന്നു.

സമൂഹത്തിന്റെ പങ്കാളിത്തത്തോടെ ശുചിത്വം കൈവരിക്കാനാവും എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. പാവപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും നമുക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തരമായ സേവനമാണ് ക്ലീൻ ഇന്ത്യ എന്നത്. മറ്റേത് വിഭാഗക്കാരേക്കാൾ മാലിന്യം നിറഞ്ഞ അന്തരീഷം ദോഷകരമായി ബാധിക്കുന്നത് പാവപ്പെട്ടവരെയാണ്.

സെപ്റ്റംബർ 15ന് ആരംഭിച്ച് ഒക്ടോബർ രണ്ടിന് അവസാനിക്കുന്ന സ്വച്ഛ്ത ഹി സേവ (ശുചിത്വം സേവനമാണ്) പരിപാടിയിലേക്കാണ് മോഹൻലാലിനെ ക്ഷണിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇതിന്റെ ഭാഗമായി പ്രചാരണ പരിപാടികൾ നടത്തുന്നുണ്ട്.

വലിയ മാറ്റങ്ങൾക്ക് നാന്ദിയാവാനുള്ള ശേഷിയുണ്ട് സിനിമയ്ക്ക്. ഒരുപാട് ആരാധകരുള്ള വ്യക്തി എന്ന നിലയിൽ ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള കഴിവ് താങ്കൾക്കുണ്ട്. സ്വഛതാ മിഷനിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കാൻ താങ്കളുടെ പങ്കാളിത്തം സഹായിക്കും. കുറച്ചു സമയം ശുചീകരണ പ്രവൃത്തികൾക്കായി മാറ്റിവയ്ക്കണം. ഇത് ജനങ്ങൾക്ക് കൂടുതൽ പ്രചോദനമാകും.

ഇതിന്റെ അനുഭവങ്ങൾ താങ്കൾക്ക് നരേന്ദ്ര മോദി ആപ്പ് വഴി ഞാനുമായി പങ്കുവയ്ക്കുകയും ചെയ്യാം. ശുചീകരണത്തിനായി കൈകോർത്ത് നമുക്ക് ബാപ്പുവിന് ആദരമർപ്പിക്കുകയും ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനായി പ്രയത്നിക്കുകയും ചെയ്യാം-പ്രധാനമന്ത്രി കത്തിൽ പറഞ്ഞു.

ബോളിവുഡ് താരങ്ങളിൽ പലരും നേരത്തെ തന്നെ പ്രധാനമന്ത്രിയുടെ സ്വഛ് ഭാരത് അഭിയാനിൽ സജീവമായി പങ്കെടുത്തിരുന്നു. പല താരങ്ങളും ചൂലുമെടുത്ത് നേരിട്ട് രംഗത്തിറങ്ങുക വരെ ചെയ്തിരുന്നു. ഇതേ പാത പിന്തുടരാനാണ് പ്രധാനമന്ത്രി മോഹൻലാലിനോടും ആഹ്വാനം ചെയ്തിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP