Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയിച്ച് വിവാഹം കഴിച്ചതിന് സമുദായം വിലക്കേർപ്പെടുത്തിയതിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; ദമ്പതികളുടെ പരാതി സംസ്ഥാന സർക്കാരിന് കൈമാറി: അന്വേഷണച്ചുമതല മാനന്തവാടി പൊലീസിന്

പ്രണയിച്ച് വിവാഹം കഴിച്ചതിന് സമുദായം വിലക്കേർപ്പെടുത്തിയതിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു; ദമ്പതികളുടെ പരാതി  സംസ്ഥാന സർക്കാരിന് കൈമാറി: അന്വേഷണച്ചുമതല മാനന്തവാടി പൊലീസിന്

വയനാട്; മാനന്തവാടിയിൽ പ്രണയിച്ച് വിവാഹം കഴിച്ചതിന് സമുദായം വിലക്കേർപ്പെടുത്തിയെന്ന പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. മാനന്തവാടി സ്വദേശികളായ അരുൺ, സുകന്യ ദമ്പതികൾക്കാണ് നാലര വർഷമായി യാദവ സമുദായം വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ ആപ്പിലൂടെ സുകന്യ പ്രധാനമന്ത്രി മോദിക്കു പരാതി നൽകുകയായിരുന്നു.

ആചാരം തെറ്റിച്ച് രജിസ്റ്റർ വിവാഹം ചെയ്തതിനാണ് യാദവ സമുദായ അംഗങ്ങളായിരുന്ന അരുൺ, സുകന്യ ദമ്പതികളെ ഇതേ സമുദായം പുറത്താക്കിയത്. ഇവരോട് ബന്ധം പുലർത്തിയതിന് മാതാപിതാക്കൾക്കെതിരെയും നടപടിയെടുത്തിരുന്നു.

സമുദായത്തിൽ നടക്കുന്ന ചടങ്ങുകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇവർക്ക് അനുവാദമുണ്ടായിരുന്നില്ല. ഇരുവരെയും കുലംകുത്തികളായി ചിത്രീകരിച്ച് ലഘുലേഖയും പുറത്തിറങ്ങിയിരുന്നു.

ഇതേത്തുടർന്ന് പ്രധാനമന്ത്രിക്ക് മൊബൈൽ ആപ്പ് വഴി സുകന്യ പരാതി നൽകി. പരാതി പ്രധാനമന്ത്രിയുടെ ഓഫിസ് സംസ്ഥാന സർക്കാരിന് കൈമാറി. സുകന്യയുടെ പരാതി മാനന്തവാടി പൊലീസാണ് അന്വേഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP