Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി തലസ്ഥാനത്ത്; ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ; സ്വദേശ് ദർശൻ പദ്ധതി ഉദ്ഘാടനം ചെയ്യും; മുഖ്യമന്ത്രിയും ഗവർണറും പങ്കെടുക്കും; ശിവകുമാറിനെയും തരൂരിനെയും ഒപ്പം കൂട്ടാതെ ദർശനത്തിന് കയറി മോദി

പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി തലസ്ഥാനത്ത്; ഒരുക്കിയിരിക്കുന്നത് വൻ സുരക്ഷ; സ്വദേശ് ദർശൻ പദ്ധതി ഉദ്ഘാടനം ചെയ്യും; മുഖ്യമന്ത്രിയും ഗവർണറും പങ്കെടുക്കും; ശിവകുമാറിനെയും തരൂരിനെയും ഒപ്പം കൂട്ടാതെ ദർശനത്തിന്  കയറി മോദി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പത്മനാഭസ്വാമി ക്ഷേത്രം സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്ത് എത്തി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് ശേഷമാണ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തലസ്ഥാനത്ത് എത്തിയത്. ക്ഷേത്രത്തിൽ വൻ സുരക്ഷയാണ് ഒരുക്കിയിരുന്നത്. വടക്കേനടയ്ക്കു പകരം പ്രധാനമന്ത്രി ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് പ്രധാന വഴിയായ കിഴക്കേനടയിലൂടെയാവും. തിരികെയിറങ്ങി സ്വദേശി ദർശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നതും കിഴക്കേനടയിലെ പടികൾക്കു താഴെ തന്ത്രിമഠത്തിനു സമീപം ഒരുക്കുന്ന താൽക്കാലിക പന്തലിലായിരിക്കും. ദർശനത്തിന് ക്ഷേത്രത്തിൽ കയറിയ പ്രധാനമന്ത്രി ശിവകുമാർഎംഎൽഎയും ശശിതരൂർ എംപിയെയും ഒപ്പം കൂട്ടിയില്ല.

നേരത്തേ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വടക്കേനട വഴി പ്രവേശിപ്പിക്കാനായിരുന്നു ധാരണ. എന്നാൽ, ശനിയാഴ്ച സ്‌പെഷൽ പ്രോട്ടക്ഷൻ ഗ്രൂപ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് യാത്ര കിഴക്കേനട വഴിയാക്കിയത്. ഈ നിർദ്ദേശം ബിജെപി നേതാക്കളും ഉന്നയിച്ചിരുന്നു.

പൈതൃക കാൽനടപ്പാതയുടെ നിർമ്മാണം , പത്മതീർത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്‌ലെറ്റുകൾ, കുളിമുറികൾ, ഉൾപ്പെടെയുള്ള നിർമ്മാണപ്രവർത്തനങ്ങളും സുരക്ഷാ ഉപകരണങ്ങൾ, ഡിജിറ്റൽ മ്യൂസിയത്തിനുള്ള സോഫ്റ്റ് വെയ്റുകൾ തുടങ്ങിയവയുടെ സജ്ജീകരണവുമാണ് 90 കോടി രൂപ ചിലവഴിച്ചു ടൂറിസം മന്ത്രാലയം പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വദേശ് ദർശൻ പദ്ധതി വഴി നടപ്പിലാക്കിയിരിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ കേരളം ഗവർണർ പി സതാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ് കണ്ണന്താനം, കേന്ദ്ര ടൂറിസം സെക്രട്ടറി യോഗേന്ദ്ര ത്രിപാഠി ,  ശശി തരൂർ എംപി, ശിവകുമാർ എംഎൽഎ, തിരുവനന്തപുരം മേയർ വികെ പ്രശാന്ത് എന്നിവർ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP