Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എയ്ഡഡ്- അൺ എയ്ഡഡ് സ്‌കൂളുകളിൽ പരീക്ഷയ്ക്കിടെ ആൾമാറാട്ടം വ്യാപകം; സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഇടനിലക്കാർ സജീവം; കൂടുതൽ പേർ പിടിക്കപ്പെടാതെ രക്ഷപ്പെടുന്നുവെന്നും ആക്ഷേപം

എയ്ഡഡ്- അൺ എയ്ഡഡ് സ്‌കൂളുകളിൽ പരീക്ഷയ്ക്കിടെ ആൾമാറാട്ടം വ്യാപകം; സാമ്പത്തിക നേട്ടം ലക്ഷ്യമിട്ട് ഇടനിലക്കാർ സജീവം; കൂടുതൽ പേർ പിടിക്കപ്പെടാതെ രക്ഷപ്പെടുന്നുവെന്നും ആക്ഷേപം

എം പി റാഫി

മലപ്പുറം: കഴിഞ്ഞ ദിവസങ്ങളിലായി നടന്ന +2 സേ പരീക്ഷയിൽ മലപ്പുറം ജില്ലയിൽ വ്യാപക ആൾമാറാട്ടം നടന്ന സംഭവത്തിൽ ഇതുവരെ പിടിയിലായത് 12 പേർ. എയ്ഡഡ്, അൺ എയ്ഡഡ് മേഖലയിൽ പരീക്ഷാ ആൾമാറാട്ട സംഘങ്ങൾ വ്യാപകമായി പിടിമുറുക്കുന്നതായി നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇത് ശരിവെക്കുന്നതായിരുന്നു മലപ്പുറ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ ആൾമാറാട്ട സംഭവങ്ങൾ. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതൽ പതിവാണെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ. ഇതിനായി സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനായി പ്രത്യേക ഇടനിലക്കാരുടെ സംഘം പ്രവർത്തിക്കുന്നതായും വിവരമുണ്ട്.

ഏതാനും പേർമാത്രമെ ആൾമാറാട്ടത്തിൽ പിടിയിലാകുന്നുള്ളുവെന്നും കൂടുതൽ പേരും പിടിക്കപ്പെടാതെ രക്ഷപ്പെടുകയാണെന്നുമാണ് വിവരം. മുൻവർഷങ്ങളിൽ പിടിക്കപ്പെടാത്തതും സംഭവത്തിന്റെ ഗൗരവം ഉൾക്കൊള്ളാത്തതുമാണ് പതിവായി ഇതിന് പ്രേരണയാകുന്നതെന്ന് ചോദ്യം ചെയ്യലിനു ശേഷം പൊലീസ് പറഞ്ഞു.

നേരത്തെ പരീക്ഷാ ആൾമാറാട്ടത്തെ കുറിച്ച് പൊലീസിൽ വിവരം ലഭിച്ചിരുന്നെങ്കിലും പരിശോധന നടത്താൻ പൊലീസിന് പരിമിതികളുണ്ട്. പരീക്ഷാ ഇൻവിജിലേറ്റർ പ്രധാനാധ്യാപകനെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിൽ അറിയിക്കുകയും ചെയ്താൽ മാത്രമെ പൊലീസിന് ഇടപെടാൻ സാധിക്കുകയുള്ളൂ. എന്നാൽ മാനേജ്‌മെന്റ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ നിന്നും ഇത്തരം സംഭവങ്ങൾ പുറത്തു വരികയുമില്ലെന്നതാണ് വസ്തുത. കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയ കുട്ടികളെല്ലാം എയ്ഡഡ് മേഖലയിലുള്ളവരാണ്. മാനാജ്‌മെന്റ് അധീനതയിലുള്ള സ്‌കൂളുകൾക്ക് വിജയ ശതമാനം കൂട്ടി അവരുടെ സൽപ്പേര് നിലനിർത്തുന്നതിന്റെ ഭാഗമാണിതെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ആൾമാറാട്ടം ഗൗരവത്തോടെയാണ് വിദ്യാഭ്യാസ വകുപ്പും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കണക്കാക്കുന്നത്. രണ്ട് ദിവസങ്ങളിലായി നടന്ന +2 സേ പരീക്ഷയിലാണ് 12 പേർ ആൾമാറാട്ടത്തിന് പൊലീസിന്റെ പിടിയിലായത്. ഇവരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ട്.

കോട്ടക്കൽ രാജാസ് ഹയർസെക്കണ്ടറി സ്‌കൂളിൽ ആൾമാറാട്ടം നടത്തിയ രണ്ടു പേരും മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ പരീക്ഷയെഴുതിയ അഞ്ചുപേരും വളാഞ്ചേരി ഹയർസെക്കണ്ടറി സ്‌കൂളിൽ ഒരാളും എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കണ്ടറിയിൽ പരീക്ഷ എഴുതിയ നാലുപേരുമാണ് അറസ്റ്റിലായത്. കോട്ടക്കൽ രാജാസ് സ്‌കൂളിൽ ഹാൾടിക്കറ്റിൽ ഫോട്ടോ മാറ്റി പ്രിൻസിപ്പലിന്റെ വ്യാജ ഒപ്പ് ചെർത്ത് പരീക്ഷ എഴുതിയ ഷിബിൻഷ, മുഹമ്മദ്ഷ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കരേക്കാട് സ്വദേശികളാണ് മാവണ്ടിയൂർ ബ്രദേഴ്‌സ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും പിടിയിലായവർ. വളാഞ്ചേരി സ്‌കൂളിൽ നിന്നും പിടിയിലാത് പുറമണ്ണൂർ സ്വദേശിയുമാണ്. സംഭവത്തിൽ ഒളിവിൽ പോയ ആറു പേർക്കു വേണ്ടിയായിരുന്നു ഇവർ പരീക്ഷ എഴുതിയത്. ചൊവ്വാഴ്ച നടന്ന ഇംഗ്ലീഷ് പരീക്ഷക്കിടെയായിരുന്നു ഇവർ കുടുങ്ങിയത്. പരീക്ഷാ ഹാളിലെ ഇൻവിജിലേറ്റർ സംശയം തോന്നിയതിനെ തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്. സംശയം തോന്നാത്ത വിധം പെരുമാറിയെങ്കിലും ജനന തിയ്യതിയിൽ ഇവർ കുടുങ്ങുകയായിരുന്നു. ഇവരോടു ജനന തീയതി ചോദിച്ചപ്പോൾ തെറ്റായിട്ടായിരുന്നു മറുപടി നൽകിയത്. തുടർന്ന് വിവരമറിയിച്ചതു പ്രകാരം പൊലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയും ആർക്കു വേണ്ടിയാണ് ചെയ്തതെന്നും പൊലീസിനോടു പറഞ്ഞു. ഇതിൽ പ്രായപൂർത്തിയാകാത്ത നാലു കുട്ടികളെ മഞ്ചേരി ജുവനൈൽ കോടതിയിൽ ഹാജരാക്കി. തിങ്കളാഴ്ച എടപ്പാളിലെ സ്‌കൂളിൽ നിന്നും അറസ്റ്റിലായ പ്രായപൂർത്തിയായ നാലു പേരെ പരപ്പനങ്ങാടി കോടതിയിലും ഇന്നലെ അറസ്റ്റിലായവരിൽ രണ്ടു പേരെ തിരൂർ കോടതിയിലും ഹാജരാക്കി റിമാൻഡ് ചെയ്തു. ആൾമാറാട്ടം, വ്യാജ ഹാൾടിക്കറ്റ് നിർമ്മാണം, ചതി തുടങ്ങിയ വകുപ്പുകളാണ് ഈ വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. പിടിയിലായവർ അതേ സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾക്കു വേണ്ടിയാണ് ആൾമാറാട്ടം നടത്തിയിട്ടുള്ളത്. ഇവർ കൂടുതൽ മാർക്കു നേടി മുൻ വർഷങ്ങളിൽ പഠിച്ചിറങ്ങിയവരാണ്. ഇവർ നേരത്തെ പറഞ്ഞുറപ്പിച്ച ധാരണ പ്രകാരമാണ് ആൾമാറാട്ടം നടത്തിയിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി.

രക്ഷിതാക്കൾ പോലും അറിയാതെയാണ് ഇതിനായി ഇവർ തയ്യാറാകുന്നതെന്ന് പൊലീസ് പറഞ്ഞു. ഈ സ്‌കൂളുകളിലെല്ലാം ഇത്തരം സംഭവങ്ങൾ പതിവായി നടക്കുന്നതു കാരണം വേണ്ടത്ര ഗൗരവമോ അവബോധമോ ഇവർക്ക് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ ഗൂഢാലോചനയും ഇടനിലക്കാരും ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. രണ്ടു ദിവസമായി ആൾമാറാട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പരിശോധന കർശനമാക്കാൻ ബന്ധപ്പെട്ട പരീക്ഷാ ഇൻവിജിലേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP