Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റാഗിംങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ഏൽക്കേണ്ടി വന്നത് ക്രൂരമർദ്ദനം; പല്ലാനൂർ വിഎച്ച്എസ്എസിലെ വിദ്യാർത്ഥിയുടെ കയ്യുംകാലും തല്ലിയൊടിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം

റാഗിംങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ഏൽക്കേണ്ടി വന്നത് ക്രൂരമർദ്ദനം; പല്ലാനൂർ വിഎച്ച്എസ്എസിലെ വിദ്യാർത്ഥിയുടെ കയ്യുംകാലും തല്ലിയൊടിച്ചിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: റാഗിംങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ഏൽക്കേണ്ടി വന്നത് ക്രൂര മർദ്ദനം. കഴിഞ്ഞ ദിവസം ക്രൂരമർദ്ദനത്തിനിരയായ വിദ്യാർത്ഥി പരാതി നൽകിയിട്ടും പൊലീസ് സ്വീകരിക്കുന്നത് അനങ്ങാപ്പാറ നയമെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. മഞ്ചേരിയിലെ വള്ളുവമ്പ്രത്താണ് റാഗിംഗിനിടെ വിദ്യാർത്ഥിയുടെ കൈകാലുകൾ തല്ലിയൊടിച്ചത്. തിങ്കളാഴ്ചയാണ് മർദ്ദനമേറ്റത്. പരാതി നൽകി ഇതുവരെയും മഞ്ചേരി പൊലീസ് കേസെടുത്തില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

പല്ലാനൂർ വി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിയുടെ വലതു കൈയും ഇടതു കാലുമാണ് സീനിയർ വിദ്യാർത്ഥികൾ തല്ലിയൊടിച്ചത്. മർദ്ദനത്തിൽ അഞ്ചു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കയ്യിൽ കിട്ടിയതെല്ലാം എടുത്ത് അക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ സഹപാഠി മാധ്യമങ്ങളോട് പറഞ്ഞു. പതിനഞ്ചോളം പ്ലസ്ടു വിദ്യാർത്ഥികളാണ് ആക്രമിച്ചതെന്നാണ് വിദ്യാർത്ഥിയുടെ മൊഴി. സീനിയർ വിദ്യാർത്ഥികളുടെ നിർദ്ദേശം അനുസരിച്ചില്ലെന്ന പേരിലാണ് വിദ്യാർത്ഥികളെ മർദ്ദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP