Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലസ് വൺ പ്രവേശനത്തിൽ സർക്കാരിന് തിരിച്ചടി; സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അവസരം നൽകണമെന്ന് ഹൈക്കോടതി; കടുംപിടുത്തം വേണ്ടെന്ന് കോടതി; സംസ്ഥാനത്ത് പ്രവേശന നടപടികൾ വൈകും

പ്ലസ് വൺ പ്രവേശനത്തിൽ സർക്കാരിന് തിരിച്ചടി; സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അവസരം നൽകണമെന്ന് ഹൈക്കോടതി; കടുംപിടുത്തം വേണ്ടെന്ന് കോടതി; സംസ്ഥാനത്ത് പ്രവേശന നടപടികൾ വൈകും

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിൽ സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അവസരം നൽകണമെന്ന് ഹൈക്കോടതി. സിബിഎസ്ഇ ഫലം വന്ന് മൂന്ന് ദിവസം കൂടി വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാൻ അവസരം നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രവേശന തീയതി നീട്ടരുതെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സംസ്ഥാന സർക്കാരിന്റെ നടപടി ശരിയല്ല എന്ന വിമർശനത്തോടെയാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം പഠനം പരമപ്രധാനമാണ്. അത് നിഷേധിക്കാൻ ആർക്കുമാകില്ല. അതിനാൽ തന്നെ സിബിഎസ്സി വിദ്യാർത്ഥികൾക്കും പ്ലസ് വൺ പ്രവേശനത്തിന് അവസരം നൽകേണ്ടതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ സിബിഎസ്ഇ ഫലം വരുന്നതു വരെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസരം നീട്ടി നൽകിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. അടുത്ത മാസം അഞ്ചുവരെയായിരുന്നു സിംഗിൾ ബെഞ്ച് അവസരം നൽകിയിരുന്നത്. ഇത് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

എന്നാൽ ഈ ഉത്തരവിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ അന്തിമ ഉത്തരവ്. ഇതനുസരിച്ച് സിബിഎസ്ഇ ഫലം പുറത്തുവന്ന് മൂന്ന് പ്രവർത്തി ദിവസങ്ങൾക്ക് ശേഷം മാത്രമേ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള അവസരം അവസാനിപ്പിക്കാൻ പാടുള്ളൂ എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ഇതോടെ സിബിഎസ്ഇ ഫലത്തെ ആശ്രയിച്ചയിരിക്കും ഇനി സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയാകുക. എന്നാൽ സിബിഎസ്ഇ ഫലം പ്രഖ്യാപനത്തെ സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കുകയാണ്. പോയവർഷം മെയ് 21ന് ആണ് സിബിഎസ്ഇ പത്താം ക്ലാസുകാരുടെ ഫലം പ്രഖ്യാപിച്ചത്.

മെയ് 28 ന് പ്ലസ്ടു വിദ്യാർത്ഥികളുടെ പരീക്ഷ ഫലവും പ്രഖ്യാപിച്ചിരുന്നു. പക്ഷെ പരീക്ഷ ഫലം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കാത്തത് മൂലം വിദ്യാർത്ഥികൾ ആശങ്കയിൽ ആണ്. മോഡറേഷൻ സംവിധാനം തുടരണമെന്ന ഡൽഹി ഹൈക്കോടതിയുടെ ഉത്തവ് വന്നതോടെയാണ് ഫല പ്രഖ്യാപനം നീളുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP