Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നാറിലെ പ്ളം ജൂഡി റിസോർട്ട് അടച്ചു പൂട്ടി; റിസോർട്ടു തുടർന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന ഉടമയുടെ വാദം കോടതി തള്ളി; റിസോർട്ട് അനധികൃതമെന്ന വാദം അംഗീകരിച്ചു

മൂന്നാറിലെ പ്ളം ജൂഡി റിസോർട്ട് അടച്ചു പൂട്ടി; റിസോർട്ടു തുടർന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന ഉടമയുടെ വാദം കോടതി തള്ളി; റിസോർട്ട് അനധികൃതമെന്ന വാദം അംഗീകരിച്ചു

കൊച്ചി: മൂന്നാറിലെ പ്ളം ജൂഡി റിസോർട്ട് അടച്ചു പൂട്ടി. പള്ളിവാസൽ വില്ലേജിലെ പ്ളം ജൂഡി റിസോർട്ട് പരിസരത്ത് കനത്ത മഴയെ തുടർന്ന് പാറയിടിഞ്ഞു വീണ് വാഹനങ്ങൾ തകർന്നതിനെ തുടർന്നാണ് ജില്ലാ കളക്ടർ ഓഗസ്റ്റ് എട്ടിന് നോട്ടീസ് നൽകിയത്. ഇതിനെതിരെ റിസോർട്ട് പ്രൊപ്രൈറ്റർ ടി.എൻ. അശോക് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നടപടി. പള്ളിവാസൽ വില്ലേജിൽ കൃഷിയാവശ്യങ്ങൾക്കായി പതിച്ചു നൽകിയ ഭൂമിയിലാണ് പ്ളം ജൂഡി റിസോർട്ട് നിർമ്മിച്ചതെന്നും ഇതിന് റവന്യു വകുപ്പിന്റെ എൻ.ഒ.സിയില്ലെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ മാർച്ച് 13 നാണ് റിസോർട്ടിന്റെ പാർക്കിങ് സ്ഥലത്ത് 400 അടിയോളം ഉയരത്തിൽ പാറക്കൂട്ടങ്ങളും മണ്ണും വന്നു വീണത.റിസോർട്ടിന്റെ മുമ്പിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ തകർന്നിരുന്നു. തുടർന്ന് ജിയോളജിക്കൽ അധികൃതർ നടത്തിയ സർവേയിൽ ഈ പ്രദേശം അതീവ ദുർബലമെന്നു കണ്ടെത്തി. തുടർന്ന് റിസോർട്ട് പൂട്ടാൻ ദേവികുളം കളക്ടർ ഉത്തരവ് നൽകുകയായിരുന്നു. എന്നാൽ ഇതിനെ മറികടക്കാൻ ബലപ്പെടുത്തൽ ജോലികൾ നടത്തിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്.

ബൈസൺവാലി ടണലിന് സമീപമുള്ള ഈ റിസോർട്ടിന്റെ പ്രവർത്തനത്തെക്കുറിച്ച് മുമ്പും പരാതിയുയർന്നിരുന്നു.വ്യാജരേഖ ചമച്ചാണ് പ്രദേശത്ത് നിർമ്മാണം നടക്കുന്നതെന്ന് പരാതിയുയർന്നതിനെത്തുടർന്ന് അനധികൃത നിർമ്മാണത്തിന് ജനറേറ്ററുകളും വാഹനങ്ങളും മൂന്നാർ സബ്കലക്ടർ പിടിച്ചെടുത്തിരുന്നു. എന്നാൽ രാഷ്ട്രീയ ഉദ്യോഗസ്ഥരുടെ പിന്തുണയിൽ നിർമ്മാണം പൂർത്തിയാക്കുകയായിരുന്നു.

റിസോർട്ടിന് താഴെയുള്ള തൊഴിലാളി ലയങ്ങളിലേക്കും നേരത്തേ മണ്ണിടിഞ്ഞിരുന്നു. കാലവർഷം കനത്താൽ വൻ നാശമാകും ഇവിടെ ഉണ്ടാകുക എന്ന ഭീതിയിൽ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് നോട്ടീസ് നല്കിയെങ്കിലും ഇതുവരെ നടപ്പാക്കാനായിരുന്നില്ല. മുൻകൂർ ബുക്കിങ് സ്വീകരിച്ചു എന്ന ന്യായവും ഒ!രുഘട്ടത്തിൽ റിസോർട്ടുടമ സ്വീകരിച്ചിരുന്നു. റിസോർട്ടിന്റെ പ്രവർത്തനം എന്തു വിലകൊടുത്തും തടയണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP