Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോശം കാലാവസ്ഥ; ലക്ഷദ്വീപിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി;, 65 യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി

മോശം കാലാവസ്ഥ; ലക്ഷദ്വീപിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി;, 65 യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി

സ്വന്തം ലേഖകൻ

കൊച്ചി:കാലാവസ്ഥ മോശമായതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. തിരിച്ചിറക്കിയതിനെ തുടർന്ന് ജൂൺ 30ന് ലക്ഷദ്വീപിലേക്ക് പോകാൻ ടിക്കറ്റെടുത്ത 65 യാത്രക്കാർ എയർപോർട്ടിൽ കുടുങ്ങി. അഗത്തി വരെ പോയ വിമാനം ലാന്റ് ചെയ്യാതെ യാത്രക്കാരെ കൊച്ചിയിൽ തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാർക്ക് ഭക്ഷണമോ താമസസൗകര്യമോ നൽകിയില്ലെന്നാണ് പാരാതി. രോഗികളും പ്രായമായവരും ഉൾപെടുന്ന യാത്രക്കാരാണ് കുടുങ്ങിയത്.

മുപ്പതാം തിയതി കാലാവസ്ഥ മോശമായതിനാൽ സർവീസ് നടത്തിയിരുന്നില്ല. തുടർന്ന് കുറച്ചു പേർക്ക് മൂന്നാം തിയതിയിലേക്കും നാലാം തിയതിയിലേക്കും ടിക്കറ്റ് നൽകുകയായിരുന്നു. എന്നാൽ ഇന്നും വിമാനം പുറപ്പെടാത്തതിനാൽ ആശങ്കയിലായിരിക്കുകയാണ് യാത്രക്കാർ.

വിമാനം പുറപ്പെടാത്തതിനെ തുടർന്ന് റീഫണ്ട് ആവശ്യപ്പെട്ടപ്പോൾ വിമാനക്കമ്പനി അതിന് തയ്യാറായില്ലെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. റീഫണ്ട് നൽകാൻ കഴിയില്ലെന്നും അടുത്ത ദിവസങ്ങളിലെ ഷെഡ്യൂൾ നോക്കാനുമാണ് അവർ ആവശ്യപ്പെട്ടത്. എന്നാൽ അടുത്ത ദിവസങ്ങളിലൊന്നും ടിക്കറ്റ് ലഭ്യമല്ലെന്നും സർക്കാർ ഇടപെടണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP