Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രമുഖ സുന്നീ പണ്ഡിതൻ പികെഎസ് പൂക്കോയ തങ്ങൾ തലപ്പാറ നിര്യാതനായി; വിട പറഞ്ഞത് മതജാതി ഭേദമന്യേ ആയിരങ്ങൾക്ക് ആശ്രയമായിരുന്ന വ്യക്തിത്വം

പ്രമുഖ സുന്നീ പണ്ഡിതൻ പികെഎസ് പൂക്കോയ തങ്ങൾ തലപ്പാറ നിര്യാതനായി; വിട പറഞ്ഞത് മതജാതി ഭേദമന്യേ ആയിരങ്ങൾക്ക് ആശ്രയമായിരുന്ന വ്യക്തിത്വം

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രമുഖ സുന്നീ നേതാവും കാരന്തൂർ മർകസ്, മലപ്പുറം മഅദിൻ എന്നീ സ്ഥാപനങ്ങളുടെ കമ്മിറ്റി അംഗവുമായ പി കെ എസ് പൂക്കോയ തങ്ങൾ (65) നിര്യാതനായി. സയ്യിദ് കുടുംബാംഗമായ പാറക്കടവ് തുറാബ് പരമ്പരയിൽ അംഗമായ തങ്ങൾ പരേതനായ സയ്യിദ് മുഹമ്മദ് കോയ തങ്ങളുടെയും സയ്യിദത്ത് ആഇശ ബീവിയുടെയും മകനാണ്. അസുഖത്തെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിലായിരുന്നു.

ഫറോഖ് ഖാദിസിയ്യ പ്രസിഡണ്ട്, മുട്ടിച്ചിറ മജ്മഉത്തസ്‌കിയ പ്രസിഡണ്ട്, വെളിമുക്ക് വാദീബദർ പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ആത്മീയ ചികിത്സാ രംഗത്ത് വളരെ പ്രസിദ്ധനായ തങ്ങൾ നാൽപപത് വർഷത്തിലേറെയായി തലപ്പാറയിൽ ചികിത്സ നടത്തിയിരുന്നു. നീറുന്ന പല പ്രശ്‌നങ്ങൾക്കും മത ജാതി ഭേദമന്യേ ആയിരങ്ങൾക്ക് ആശ്രയമായിരുന്നു അദ്ദേഹം. മയ്യിത്ത് മുട്ടിച്ചിറ മഹല്ല് ഖബർ സ്ഥാനിൽ ഖബറടക്കം നടത്തി.

ഭാര്യ: സയ്യിദത്ത് ആയിഷ, മക്കൾ: സയ്യിദ് ഹബീബ് തുറാബ് സഖാഫി (മുദരിസ് പൊന്നാനി വലിയ ജുമുഅത്ത് പള്ളി), സയ്യിദ് സൈനുൽ ആബിദ് സഖാഫി (മുദരിസ് ആക്കോട് ദാറുത്തഖ്്വ) സയ്യിദ് ഹാഫിള് സ്വാദിഖ് തുറാബ് (ഇമാം, യു എ ഇ ഔഖാഫ്), സയ്യിദത്ത് ഹഫ്‌സത്ത് ബീവി, പരേതനായ സയ്യിദ് സ്വാലിഹ് തുറാബ്. മരുമക്കൾ: സയ്യിദ് ഹാശിം ബാഫഖി കൊയിലാണ്ടി, ഷഹ്്‌ന ബീവി കാസർഗോഡ് , ഹുസ്‌ന ബീവി കാസർഗോഡ്, അസ്മിറ ബീവി വി കെ പടി. സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങളുടെ മകന്റെ ഭാര്യാ പിതാവ് കൂടിയാണ്.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ, സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്്‌ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി, സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്്‌ലിയാർ എന്നിവർ അനുശോചിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP