Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തെ കൈ പിടിച്ചുയർത്താൻ ശ്രീമതി ടീച്ചറുടെ 'ഗോൾഡ് ചാലഞ്ച്'; എല്ലാം നശിച്ചുപോയവർക്ക് സഹായമായി സഹോദരിമാർ സ്വർണം നൽകണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടത് ഫേസ്‌ബുക്കിൽ; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സ്വയം കൈമാറിയത് ഒരു ലക്ഷം രൂപയും രണ്ട് സ്വർണവളകളും; ഒരു പവൻ മൂല്യമുള്ള സ്വർണാഭരണങ്ങളെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും മുൻ മന്ത്രി

കേരളത്തെ കൈ പിടിച്ചുയർത്താൻ ശ്രീമതി ടീച്ചറുടെ 'ഗോൾഡ് ചാലഞ്ച്'; എല്ലാം നശിച്ചുപോയവർക്ക് സഹായമായി സഹോദരിമാർ സ്വർണം നൽകണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ഇട്ടത് ഫേസ്‌ബുക്കിൽ; മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി സ്വയം കൈമാറിയത് ഒരു ലക്ഷം രൂപയും രണ്ട് സ്വർണവളകളും; ഒരു പവൻ മൂല്യമുള്ള സ്വർണാഭരണങ്ങളെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നും മുൻ മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തെ കൈ പിടിച്ചുയർത്താൻ മുൻ മന്ത്രിയും സിപിഐം നേതാവുമായ പികെ ശ്രീമതി 'ഗോൾഡ് ചാലഞ്ചുമായി രംഗത്ത്. ദുരിതപ്പേമാരിയിൽ എല്ലാം നശിച്ചുപോയവർക്ക് സഹായമായി സഹോദരിമാർ സ്വർണം നൽകണമെന്ന് ശ്രീമതി ഫേസ്‌ബുക്കിൽ കുറിച്ചു. ഗോൾഡ് ചലഞ്ച് എന്ന ഹാഷ് ടാഗോടെയാണ് ഫേസ്‌ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ശ്രീമതി ടീച്ചർ പിണറായി വിജയന് ഒരു ലക്ഷം രൂപയും രണ്ട് സ്വർണവളകളും കൈമാറി.തുടർന്ന് ഗോൾ ചലഞ്ചിൽ പങ്കെടുക്കാൻ സ്ത്രീകളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. ചലഞ്ച് ഏറ്റെടുക്കാൻ സന്നദ്ധരായ സ്ത്രീകൾ അവരുടെ ഒരു പവന്റെ ആഭരണമെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് നൽകണം എന്നാണ് പികെ ശ്രീമതി പറയുന്നത്. കേരളത്തിലെ 25000 സ്ത്രീകൾ എങ്കിലും ഗോൾഡ് ചലഞ്ച് ഏറ്റെടുത്ത് ഒരു പവൻ മൂല്യമുള്ള സ്വർണാഭരണങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയ്യാറായാൽ 67.50 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് എത്തുമെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.

നേരത്തേ പ്രളയക്കെടുതിയിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശം ഏറ്റെടുത്ത് നിരവധി പേർ സഹായിക്കാൻ എത്തിയിരുന്നു. സാലറി ചലഞ്ച് എന്ന പേരിൽ തുടങ്ങിയ ഈ പരിപാടിയെ പിന്തുണച്ച് ധാരാളം ആൾക്കാർ എത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എ.കെ. ആന്റണി ഒരു ലക്ഷം രൂപ നൽകിയിരുന്നു. സാക്ഷരതാമിഷൻ ജീവനക്കാരും മുഖ്യമന്ത്രിയുടെ നിർദ്ദേശം ഏറ്റെടുത്തിരുന്നു. സാക്ഷരതാമിഷൻ ഡയറക്ടറും മുഴുവൻ ജീവനക്കാരും ഒരു മാസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകും.

കേരളത്തിന്റെ നവനിർമ്മിതിക്കായി കേരള ഗവ: നഴ്സ്സ് അസോസിയേഷൻ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തിരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സ്വീകരിച്ച് ഐപിഎസ് അസോസിയേഷനും രംഗത്ത് വന്നു. ഐപിഎസുകാർ ഒരു മാസത്തെ ശമ്പളം ഒറ്റ ഗഡുവായി മുഖ്യമന്ത്രിക്ക് നൽകും. ഡിജിപി ലോക്‌നാഥ് ബഹ്‌റ തന്റെ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നു. എം ബി രാജേഷ് എംപി ഭാര്യ നിനിതാ രാജേഷ് എന്നിവർ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും എംപിമാരും എംഎൽഎമാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു ലക്ഷം നൽകണമെന്ന് വി എസ് അച്യുതാനന്ദൻ പറഞ്ഞു. അദ്ദേഹവും ഒരു ലക്ഷവും കൈമാറി. കേരള സംസ്ഥാന വൈദ്യുതി ബോർഡും സാലറി ചാലഞ്ചിൽ പങ്കെടുത്ത് 130 കോടി രൂപ നൽകിയിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ തന്റെ ഒരു മാസത്തെ ശമ്പളവും ഒരു മാസത്തെ എം എൽ എ പെൻഷനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ചീഫ് സെക്രട്ടറി ടോം ജോസ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറി. എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഈ ദൗത്യം ഏറ്റെടുക്കണമെന്ന് ടോം ജോസ് ആവശ്യപ്പെടുകയും ചെയ്തു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP