Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മതിയായ സുരക്ഷയും പാർപ്പിട സൗകര്യങ്ങളുമില്ല; തൊഴിലാളികൾ കൂട്ടപലായനം ചെയ്യുന്നു; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു; ഒരുമാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്കും സമർപ്പിച്ചു

അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മതിയായ സുരക്ഷയും പാർപ്പിട സൗകര്യങ്ങളുമില്ല; തൊഴിലാളികൾ കൂട്ടപലായനം ചെയ്യുന്നു; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു; ഒരുമാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്കും സമർപ്പിച്ചു

ജംഷാദ് മലപ്പുറം

മലപ്പുറം: അസംഘടിത മേഖലയിൽ നിന്നുള്ള തൊഴിലാളികൾക്ക് മതിയായ സുരക്ഷയും പാർപ്പിട സൗകര്യങ്ങളുമില്ല. തൊഴിലാളികളുടെ കൂട്ടപലായനം ചെയ്യുന്നു. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഒരുമാസത്തെ ശമ്പളം പ്രധാനമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് സംഭാവന സമർപ്പിച്ചും കുഞ്ഞാലിക്കുട്ടി. അസംഘടിത മേഖലയിൽ നിന്നുള്ള തൊഴിലാളികൾക്ക് മതിയായ സുരക്ഷയും പാർപ്പിട സൗകര്യങ്ങളുമൊരുക്കാത്തത് അവരുടെ വലിയ പലായനങ്ങൾക്കാണ് കാരണമാവുന്നതെന്നും ഇത് സാമൂഹ്യ അകലം പാലിച്ച് കോവിഡ് വ്യാപനം തടയാമെന്ന ലോക്ഡൗണിന്റെ ലക്ഷ്യത്തെ തന്നെ അപകടത്തിലാക്കുന്നതാണന്നും ചൂണ്ടികാട്ടിയാണ് മുസ്ലിംലീഗ് ദേശീയ ജനറൽസെക്രട്ടറി കൂടിയായ പികെ കുഞ്ഞാലിക്കുട്ടി എംപി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്.

കേന്ദ്ര സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു. ഡൽഹി-ഉത്തർപ്രദേശ് സംസ്ഥാന അതിർത്ഥിയോട് ചേർന്നുള്ള ആനന്ദ് വിഹാർ ബസ്സ് ടെർമിനിൽ നിന്നുള്ള ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. നിസ്സഹായരായ തൊഴിലാളികൾ പലായനത്തിന് നിർബന്ധിക്കപ്പെട്ടിരിക്കയാണ്. കോവിഡിനെ തടയാൻ ലോക്ഡൗൺ പോലുള്ള ശക്തമായ നടപടികൾ ആവശ്യമാണന്നതിൽ തർക്കമില്ല. നിസ്സഹായരായ തൊഴിലാളികൾ് പലായനം ചെയ്യാനുള്ള നിർബന്ധിത സാഹചര്യം തുടരുകയാണങ്കിൽ ഗ്രാമങ്ങളിലേക്ക് രോഗവ്യാപനമുണ്ടാവുന്നും ഇത് രാജ്യത്ത് അതീവ ഗുരുതര സ്ഥിതിവിശേഷമുണ്ടാക്കുമെന്നും എംപി കത്തിൽ മുന്നറിയിപ്പ് നൽകി. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. തൊഴിലാളികൾ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ബീഹാർ സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്താൽ ഗ്രാമാന്തരങ്ങളിലേക്ക് വൈറസ് പടരാനുള്ള സാധ്യതയേറെയാണ്. അതിനാൽ അതിർത്തി പ്രദേശങ്ങളിൽ നിന്ന് തന്നെ സഞ്ചാരികളെ ക്വാരന്റൈൻ ചെയ്യാനുള്ള നിർദ്ദേശം ഈ സംസ്ഥാനങ്ങൾക്ക് നൽകാൻ കേന്ദ്രം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ തന്റെ ഒരുമാസത്തെ ശമ്പളം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോവിഡ് ഫണ്ടിലേക്ക് സംഭാവന നൽകുന്നതായി പികെ കുഞ്ഞാലിക്കുട്ടി എംപി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള വിഭവസമാഹരണം ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി പിഎം-കെ.യേർസ്് ഫണ്ട് (ജങ.ഇമൃല)െ രൂപീകരിച്ചിട്ടുള്ളത്.

ആഭ്യന്തര-ധന-പ്രതിരോധ മന്ത്രിമാർ അംഗങ്ങളായും പ്രധാനമന്ത്രി ചെയർമാനുമായുള്ള ട്രസ്റ്റാണ് പിഎം-കെയേർസ്. നേരത്തെ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി എംപിമാരുടെ പ്രാദേശിക ഫണ്ടിൽ നിന്ന് ഒരു കോടി രൂപ പികെ കുഞ്ഞാലിക്കുട്ടി എംപി അനുവദിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP