Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോൺഗ്രസിനും സിപിഎമ്മിനും പാക്കിസ്ഥാന്റെ സ്വരം; ലക്ഷ്യം പാക്ക് ബന്ധമുള്ള കേരളത്തിലെ തീവ്രസംഘടനകളുടെ വോട്ട് ബാങ്ക്; കശ്മീർ വിഷയത്തിൽ ഇടത് വലത് മുന്നണികൾക്കെതിരെ ബിജെപി നേതാവ് കൃഷ്ണദാസ്

കോൺഗ്രസിനും സിപിഎമ്മിനും പാക്കിസ്ഥാന്റെ സ്വരം; ലക്ഷ്യം പാക്ക് ബന്ധമുള്ള കേരളത്തിലെ തീവ്രസംഘടനകളുടെ വോട്ട് ബാങ്ക്; കശ്മീർ വിഷയത്തിൽ ഇടത് വലത് മുന്നണികൾക്കെതിരെ ബിജെപി നേതാവ് കൃഷ്ണദാസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജമ്മുകാശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ പുനഃസംഘടന നടത്തുകയും ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടിയെ എതിർക്കുന്ന കോൺഗ്രസിനും സിപിഎമ്മിനും പാക്കിസ്ഥാന്റ സ്വരമാണെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിത അംഗം പി.കെ.കൃഷ്ണദാസ് കണ്ണൂരിൽ വർത്താ സമ്മേളനത്തിൽ പറഞ്ഞു. പാക്ക് മതഭീകര സംഘടനകളുമായി ബന്ധമുള്ള കേരളത്തിലെ മത ഭീകര സംഘടനകളുടെ വോട്ടു ബാങ്ക് ലക്ഷ്യമാക്കിയാണ് ഇവർ ഇങ്ങിനെ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാശ്മീർ വിഷയത്തിൽ രാജ്യത്തൊരിടത്തും പ്രതിഷേധം നടന്നിട്ടില്ല. കേരളത്തിൽ മാത്രമാണ് പ്രതിഷേധം. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മോദി വിരുദ്ധത ഇവരെ ദേശവിരുദ്ധ നിലപാടിലേക്കെത്തിച്ചിരിക്കുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ മതഭീകരസഘടനകൾ കോൺഗ്രസ് നയിക്കുന്ന യുഡിഎഫിനെ സഹായിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച ഇത്തരം ശക്തികളെ കൂടെ നിർത്താൻ സിപിഎമ്മും മത്സരിക്കുകയാണ്.

കാശ്മീർ വിഷയത്തിൽ ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണ് ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന പൂർണ്ണത കൈവന്നിരിക്കുകയാണ്. നെഹ്റു ചെയ്ത തെററ് എൻഡിഎ സർക്കാർ തിരുത്തി. കാശ്മീരിനെ രണ്ടാക്കുകയല്ല ഭാരതത്തെ ഒന്നാക്കുകയാണ് ചെയ്തിരിക്കുന്നത്. കാശ്മീർ സ്വർഗ്ഗ ഭൂമിയായി മാറും.പുതിയ വികസനത്തിന്റെ വസന്തം സമാഗതമാവും. ദേശസ്നേഹികൾ ഒന്നാകെ കേന്ദ്ര സർക്കാറിനും ബിജെപിക്കും ഒപ്പമാണ്. കാശ്മീർ പാക്കിസ്ഥാന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നവരാണ് എതിർപ്പും പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

കോൺഗ്രസും സിപിഎമ്മും ഒഴികെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം സർക്കാരിനെ അംഗീകരിക്കുകയാണ്. പാക്കിസ്ഥാൻ പ്രതിഷേധിക്കുമെന്നുറപ്പാണ്. കാരണം ഇനിയങ്ങോട്ട് കാശ്മീരിൽ അക്രമങ്ങൾ നടക്കില്ല. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ദേശവിരുദ്ധത വ്യക്തമാക്കുന്ന സംഭവം ഇതാദ്യമല്ല. ബാലക്കോട്ട് സംഭവ സമയത്തും ഇവർ സൈനീക നടപടിയെ സംശയ ദൃഷ്ടിയോടെയാണ് നോക്കി കണ്ടത്. സൈന്യത്തിന്റെ ധീരതയെ ദേശീയ ബോധത്തെ സംശയിക്കുന്ന ഇക്കൂട്ടർ ദേശവിരുദ്ധരാണ്. ഇത് ജനം തിരിച്ചറിയുമെന്നും കൃഷ്ണദാസ് പറഞ്ഞു. മലയാളി മനസ്സും മോദിയോടൊപ്പമാണെന്ന് വ്യക്തമാകാൻ ഹിത പരിശോധനയ്ക്ക് ഇരുപാർട്ടികളും തയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. വാർത്താ സമ്മേളനത്തിൽ ബിജെപി സംസ്ഥാന സെൽ കോഡിനേറ്റർ കെ.രഞ്ചിത്ത്,ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് എന്നിവരും പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP