Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും`; ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നും പിജെ ജോസഫ്; പിന്തുണയ്ച്ചാലും രണ്ടില ചിഹ്നം ലഭിക്കില്ലെന്നും പിജെ ജോസഫ്; ബദൽ സംസ്ഥാന കമ്മിറ്റിക്കെതിരെയും ജോസഫിന്റെ വിമർശനം

`പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കും`; ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നും പിജെ ജോസഫ്; പിന്തുണയ്ച്ചാലും രണ്ടില ചിഹ്നം ലഭിക്കില്ലെന്നും പിജെ ജോസഫ്; ബദൽ സംസ്ഥാന കമ്മിറ്റിക്കെതിരെയും ജോസഫിന്റെ വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കെഎം മാണിയുടെ മരണത്തിന് ശേഷം പാർട്ടി ചെയർമാൻ ആരെന്നതിനെ ചൊല്ലിയുള്ള തർക്കവും മറ്റ് സംഭവ വികാസങ്ങളും പുരോഗമക്കുന്നുവെങ്കിലും .യുഡിഎഫിൽ തുടരുമെന്ന സൂചന നൽകി പിജെ ജോസഫ്. കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പാലാ നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് നിർദേശിക്കുന്ന സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു.

എന്നാൽ ജോസ് കെ മാണി വിഭാഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനാവില്ല. ജോസ് കെ മാണി വിദ്വേഷം വളർത്താൻ ശ്രമിക്കുന്നു. അനാവശ്യ പരാതികൾ ഇതിന്റെ ഭാഗമാണ്. പാർട്ടിയിലെ വിഭാഗീയതയിൽ സമവായ ചർച്ചകൾ ഒന്നും നടക്കുന്നില്ല. ആൾമാറാട്ടവും കൃത്രിമത്വവും നടത്തി ബദൽ സംസ്ഥാന കമ്മിറ്റി വിളിച്ചവർക്ക് എതിരെ കേസെടുക്കണം. ജനറൽ സെക്രട്ടറിയല്ലാത്ത കെ എ ആന്റണി ആൾമാറാട്ടം നടത്തിയാണ് യോഗം വിളിച്ചതെന്നും പി ജെ ജോസഫ് പറഞ്ഞു.

അതേസമയം പി ജെ ജോസഫിനെതിരെ ജോസ് കെ മാണി വിഭാഗം നേതാവ് ജോഷി മണിമല മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. ജോസഫ് ഗ്രൂപ്പ് യുവജന വിഭാഗം തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിൽ മനുഷ്യാവകാശ ലംഘനം നടന്നുവെന്ന് ആരോപിച്ചാണ് ജോസ് കെ മാണി വിഭാഗം പരാതി നൽകിയത്. സമ്മേളനത്തിന് ആളെക്കൂട്ടാൻ ഭിന്നശേഷിയുള്ളവരെ ഉൾപ്പെടുത്തിയെന്നാണ് പരാതി. ജോസഫിനെതിരെ കേസ് എടുക്കണമെന്നാണ് പരാതിയിലൂടെ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP