Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട് തീവണ്ടി അട്ടിമറി ശ്രമം? കുണ്ടായിത്തോടിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് പൈപ്പ്; ട്രെയിൻ മറിക്കാനുള്ള നീക്കമെന്ന് പൊലീസിന് സംശയം; പൈപ്പ് കിടന്നത് ആറ് മാസം മുമ്പ് പാളത്തിൽ ദ്വാരം കണ്ടിടത്ത്

കോഴിക്കോട് തീവണ്ടി അട്ടിമറി ശ്രമം? കുണ്ടായിത്തോടിൽ റെയിൽവേ പാളത്തിൽ ഇരുമ്പ് പൈപ്പ്; ട്രെയിൻ മറിക്കാനുള്ള നീക്കമെന്ന് പൊലീസിന് സംശയം; പൈപ്പ് കിടന്നത് ആറ് മാസം മുമ്പ് പാളത്തിൽ ദ്വാരം കണ്ടിടത്ത്

കോഴിക്കോട്: കോഴിക്കോട് കുണ്ടായിതോട്ടിൽ തീവണ്ടി പാളത്തിൽ അട്ടിമറി ശ്രമമെന്ന് സംശയം. റെയിൽവേ പാളത്തിൽ ഇരുമ്പ് പൈപ്പ് കണ്ടെത്തിയതോടെ ആണ് ഇത്. എന്നാൽ വലിയ അപകടമുണ്ടാക്കുയെന്ന ലക്ഷ്യമില്ലായിരുന്നുവെന്നാണ് വിലയിരുത്തൽ. ഭാവിയിൽ എന്തും സംഭവിക്കാമെന്ന മുന്നറിയിപ്പ് ആരോ മനപ്പൂർവ്വം നൽകാനാണിതെന്നാണ് വിലയിരുത്തൽ.

ആറ് അടി നീളമുള്ള ഇരുപത് ഇഞ്ച് വീതിയുമുള്ള പൈപ്പ് പാളത്തിന് കുറുകെയിട്ട നിലയിലായിരുന്നു. ഞായറാഴ്ച രാവിലെ ട്രാക്കിലൂടെ ലൈറ്റ് എഞ്ചിൻ കടന്നുപോകുമ്പോഴാണ് പൈപ്പ് കണ്ടത്. പൈപ്പ് ശ്രദ്ധയിൽപ്പെട്ട ലോക്കോപൈലറ്റ് ഇത് റെയിൽവേ പൊലീസിനെ ഏൽപ്പിച്ചു. അതിനാൽ വലിയ ദുരന്തം ഒഴിവായി. തീവണ്ടിയെ മറിക്കാൻ പോന്നതല്ല പൈപ്പ്. എന്നാൽ വേഗതയിൽ തീവണ്ടി എത്തിയാൽ എന്തും സംഭവിക്കാം. പൈപ്പ് തെറിച്ച് അടുത്തുള്ള വീട്ടിലേക്ക് വീണും അപകടങ്ങൾ ഉണ്ടാകാം. ഭയപ്പാടുണ്ടാക്കു എന്ന ലക്ഷ്യത്തോടെ ആരോ ചെയ്യുന്നതാണ് ഇതെന്നാണ് നിഗമനം.

പുലർച്ചെ രണ്ട് മുപ്പത്തിയഞ്ചിനും രണ്ട് അൻപതിനും ഇടയിലാണ് പൈപ്പ് പാളത്തിൽ കൊണ്ട് വച്ചതെന്ന് വ്യക്തമായിക്കഴിഞ്ഞു. കാരണം രണ്ടേ മുപ്പത്തിരണ്ടിന് ഈ പാളത്തിലൂടെ വെസ്റ്റ് കോസ്റ്റ് എക്‌സ് പ്രസ് കടന്നു പോയിരുന്നു. അതിന് ശേഷം രണ്ട് അൻപതോടെയാണ് ലൈറ്റ് എഞ്ചിന് അതുവഴി കടന്നു പോയത്. പൈപ്പ് കണ്ട ലോക്കോ പൈലറ്റ് സമ്പർക്ക കാന്തി എക്സ്‌പ്രസിലെ ഡ്രൈവറെ കാര്യമറിയിച്ചു. ഇതോടെ വേഗത കുറച്ച് സമ്പർക്കകാന്തി എക്സ്‌പ്രസ് വന്നു. ട്രെയിൻ നിറുത്തി പൈപ്പ് എടുത്ത് ഫറൂഖ് റെയിൽവേസ്റ്റേഷനിൽ നൽകി. ഇതുകൊണ്ടാണ് അപകടം പൂർണ്ണമായും ഒഴിഞ്ഞത്. കോഴിക്കോടിനും ഫറൂഖിനും ഇടയിലുള്ള കുണ്ടായിത്തോട് അടിപ്പാതയിൽ നിന്ന് ഇരുപത് മീറ്റർ തെക്ക് ഭാഗത്തായാണ് ഇവ കണ്ടെത്തിയത്.

അട്ടിമറി ശ്രമം തള്ളാനാകില്ലെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഭാവിയിൽ അട്ടിമറിയുണ്ടാകാനുള്ള സൂചനയാണ് സംഭവം നൽകുന്നതെന്ന് റെയിൽവേ പൊലീസ് ഡിവൈഎസ്‌പി ഒ കെ ശ്രീറാം അറിയിച്ചു. അതിനാൽ കൂടുതൽ ജാഗ്രത വരും ദിനങ്ങളിൽ പാലിക്കും. ഈ മേഖലയിൽ രണ്ടാമത് നടക്കുന്ന അട്ടിമറി ശ്രമമാണെന്നതും ഗൗരവം കൂട്ടുന്നുണ്ട്. എന്നാൽ ആദ്യ സംഭവത്തിന്റെ ഗൗരവം കുറച്ചു കണ്ടതിനാലാണ് ഇത് സംഭവിച്ചതെന്ന ആക്ഷേപവും വ്യാപകമാണ്.

ആറുമാസം മുമ്പ് ഇതേ സ്ഥലത്ത് പാളത്തിൽ ദ്വാരങ്ങൾ കണ്ടെത്തിയിരുന്നു. 34 ചെറു ദ്വാരങ്ങളാണ് പാളത്തിൽ അന്ന് കണ്ടെത്തിയത്. പാളം മുറിക്കാനുള്ള ശ്രമമായിരുന്നു അത്. അതിന് തൊട്ടടുത്താണ് പൈപ്പ് ഇട്ടത്. അതുകൊണ്ട് കൂടിയാണ് സംഭവം ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് സംശയിക്കാൻ കാരണം. പൊലീസും ആർപിഎഫും അന്വേഷണം ആരംഭിച്ചു. നല്ലളം പൊലീസിനാണ് അന്വേഷണ ചുമതല. എല്ലാ സാധ്യകകളും അന്വേഷണ സംഘം പരിശോധിക്കും. സ്ഥലത്തെ മാനസിക വിഭ്രാന്തിയുള്ള ആളുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.

റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടത് അട്ടിമറി തന്നെയാണെന്ന് റെയിൽവേ സ്ഥിരീകരിച്ചിരുന്നു. ആസൂത്രിതമായി യന്ത്രസഹായത്താൽ ആരോ ചെയ്തതാണെന്ന നിഗമനത്തിലും എത്തി. അതിലപ്പുറത്തേക്ക് അന്വേഷണം കൊണ്ടു പോകാൻ കഴിഞ്ഞുമില്ല. ഈ നിസംഗതയാണ് ഇപ്പോഴത്തെ സംഭവത്തിന് വഴിവച്ചതെന്നാണ് ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP